വമ്പൻ റെക്കോര്‍ഡുമായി സലാർ; ബോക്സ്‌ഓഫീസ് കളക്ഷൻ റിപ്പോർട്ട്

പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാര്‍ തിയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. 2023ലെ വമ്പൻ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് സലാർ. പ്രതീക്ഷയ്‍ക്കപ്പുറമുള്ള വിജയമാണ് സലാര്‍ നേടുന്നത്. തെലുങ്കിൽ 102 കോടി ആണ് ചിത്രം നേടിയതെന്നാണ് ബോക്സ്‌ഓഫീസ് വിവരം. ആഗോളതലത്തില്‍ ആകെ 402 കോടി രൂപ നേടിയും ചിത്രം നേടി എന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

ALSO READ: ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനം, 5000 രൂപ വീതം ബാങ്കിലെത്തിച്ചു: മന്ത്രി ഡോ. ബിന്ദു

പ്രഭാസിനു പുറമെ പൃഥ്വിരാജും സലാറിൽ വേഷമിടുന്നുണ്ട് ഉത്തരേന്ത്യയില്‍ സലാറിന് മികച്ച പ്രതികരണമാണുള്ളത്. സലാറില്‍ പ്രഭാസിന് മാസ് അപ്പീലുള്ള നായക കഥാപാത്രമാണ് ചിത്രത്തില്‍. പ്രഭാസ് ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയയതെന്നും അഭിപ്രായം ഉണ്ട്.

വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് സലാറില്‍ എത്തിയിരിക്കുന്നത്. പ്രഭാസിനൊപ്പം പൃഥ്വിരാജും സലാര്‍ സിനിമയുടെ കഥയില്‍ വലിയ പ്രാധാന്യവുമുണ്ട്.

ALSO READ: രാജ്യത്തിന്റെ ഐക്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; മുസ്ലീംലീഗ് ജമ്മു കാശ്മീര്‍ മസ്റത് ആലം വിഭാഗത്തെ നിരോധിച്ച് കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News