പ്രഭാസ് ചിത്രം സലാറിന് കനത്ത തിരിച്ചടി, റിലീസിന് മുൻപേ രണ്ടുപേർ അറസ്റ്റിൽ

പ്രഭാസ് ചിത്രം സലാറിന് റിലീസിന് മുൻപേ കനത്ത തിരിച്ചടി. സിനിമയുടെ ദൃശ്യങ്ങളുമായി രണ്ടുപേർ അറസ്റ്റിലായി. രണ്ട് ടെക്കികളാണ് പിടിയിലായിരിക്കുന്നത്. എവിടെ നിന്നാണ് അവര്‍ക്ക് സലാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത് എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസ്. ഗൗരവതരമായിട്ടാണ് പൈറസി കേസിനെ പൊലീസ് സമീപിച്ചിരിക്കുന്നത്.

ALSO READ: നിയമലംഘനം; റോബിൻ ബസ് വീണ്ടും തടഞ്ഞ് തമിഴ്നാട് എം.വി.ഡി, ആർ.ടി ഓഫീസിലേക്ക് മാറ്റാൻ നിർദേശം

റിലീസിന് പിറകെ വിജയ് ചിത്രം ലിയോയുടെ പ്രിന്റും ലീക്കായിരുന്നു. മറ്റ് സമീപകാല റിലീസുകളെപ്പോലെ, സെൻസർ ചെയ്യാത്ത ഉള്ളടക്കമുള്ള ലിയോയുടെ എച്ച്ഡി പ്രിന്റും ഡോൾബി ഡിജിറ്റൽ 5.1 ഓഡിയോയും തിയേറ്ററിൽ റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞ് ഓൺലൈനിൽ ചോർന്നിരുന്നു, ഇത് വിദേശ പ്ലാറ്റ്‌ഫോമായ Einthusan-ൽ പ്രത്യക്ഷപ്പെട്ടു, പെട്ടെന്ന് മറ്റ് വെബ്‌സൈറ്റുകളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു.

ALSO READ: ‘നിരാശയും രോഷവും തോന്നുന്നു’, തൃഷയെ അപമാനിച്ച മൻസൂർ അലി ഖാനെതിരെ ലോകേഷ് കനകരാജ്

അതേസമയം, ഏറെ പ്രതീക്ഷയോടെയാണ് പ്രഭാസ് ആരാധകർ സലാറിനെ കാത്തിരിക്കുന്നത്. ആദിപുരുഷ്, രാധേ ശ്യാം തുടങ്ങിയ ചിത്രങ്ങളുടെ പരാജത്തിനൊടുവിലാണ് പ്രഭാസിന് സലാർ പോലൊരു സിനിമ വരുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമ വിജയിക്കേണ്ടത് നടൻ പ്രഭാസിന്റെ കൂഇടികൂടി ആവശ്യമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News