കാത്തിരിപ്പിനൊടുവിൽ സലാർ വരുന്നു; ഏതൊക്കെ റെക്കോർഡുകൾ തകരും?

ഹോംബാലെ ഫിലിംസിന്റെ ബിഗ് ബജറ്റ് പ്രോജക്റ്റാണ് സലാർ. കെജിഎഫ് 2, കാന്താര തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഈ ബാനറിൽ വരുന്ന സലാർ പ്രതീക്ഷകൾ തകിടം മറിക്കുമോ ഇല്ലയോ എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം.

ALSO READ: മലയാള ചിത്രം റിപ്‌ടൈഡ് റോട്ടര്‍ഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

മെഗാ ആക്ഷൻ ചിത്രത്തിനു വേണ്ടിയുള്ള ആവേശത്തിലാണ് ആരാധകർ. പ്രേക്ഷകരെ ആവേശകൊടുമുടിയിലാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‍ലര്‍. പ്രശാന്ത് നീൽ എന്നത്തേയും പോലെ സിനിമാപ്രേമികളുടെ പ്രതീക്ഷകൾക്കപ്പുറം ആയിരിക്കും എന്നതിൽ സംശയം ഇല്ല. ഹോളിവുഡ് സ്റ്റൈൽ മേക്കിങ് ആണെന്നും ഒരു മാസ്, ക്ലാസ് ചിത്രമായിരിക്കും സലാർ എന്നും ട്രെയ്‌ലർ കാണണുമ്പോൾ മനസ്സിലാക്കാൻ പറ്റും.

തിയറ്റർ ഇളക്കിമറിക്കാൻ പ്രഭാസ്- പൃഥ്വിരാജ് കോമ്പോക്ക് സാധിക്കും എന്നാണു പ്രേക്ഷകർ വിലയിരുത്തുന്നത്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമ ഈ വർഷത്തെ ക്രിസ്മസ് ബോക്സ് ഓഫീസ് ഭരിക്കുമെന്നാണ് നിർമാതാക്കളായ വിജയ് കിരഗണ്ടൂർ, കെ വി രാമറാവു എന്നിവരുടെ പ്രതീക്ഷ.

ALSO REAAD: ഒരു നൂറ്റാണ്ടിന്റെ പ്രണയകഥ; അവരിപ്പോഴും പ്രണയിക്കുന്നു തര്‍ക്കങ്ങളില്ലാതെ

മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ റിബൽ സ്റ്റാർ പ്രഭാസ് ആണ് നായകൻ. ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിങ്ങനെ വൻ താരനിര തന്നെയാണുള്ളത്. സംഗീത സംവിധാനം നിർവഹിക്കുന്നത് രവി ബസ്‍രൂര്‍ ആണ്. പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് കേരളത്തിലെ തിയേറ്ററുകളിൽ സലാർ എത്തിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഭുവൻ ഗൗഡയാണ്. ടി എൽ വെങ്കടചലപതി പ്രൊഡക്ഷൻ ഡിസൈനറായും ആക്ഷൻ അൻമ്പറിവും തോട്ട വിജയ് ഭാസ്കർ കോസ്റ്റ്യൂമും വഹിക്കും. ഉജ്വൽ കുൽകർണിയാണ് എഡിറ്റർ. വി എഫ് എക്സ് രാഖവ് തമ്മ റെഡ്‌ഡി, പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News