ഖാദി വസ്ത്രങ്ങളുടെ വില്‍പ്പനയ്ക്ക് വിദേശത്ത് അവസരം ഒരുക്കി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്. യുഎഇയിലെ മലയാളി സാംസ്‌കാരിക കൂട്ടായ്മയായ ഓര്‍മ്മ എന്ന സംഘടന നടത്തുന്ന കേരളോത്സവം സാംസ്‌കാരിക നഗരിയിലേക്കാണ് ഖാദി വസ്ത്രങ്ങളുടെ സ്റ്റാള്‍ ഒരുങ്ങുന്നത്. ‘ഖാദി’ പാരമ്പര്യത്തിലെ നന്മയുടെ ഭാഗമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കണമെന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ കൊച്ചിയില്‍ പറഞ്ഞു.
ദുബായിലെ ദേശീയ ദിനത്തിന്റെ ഭാഗമായി, യുഎഇയിലെ മലയാളി സാംസ്‌കാരിക കൂട്ടായ്മയായ ഓര്‍മ്മ എന്ന സംഘടന നാളെയും മറ്റന്നാളുമായി അല്‍ കിയാസിസ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന കേരളോത്സവം സാംസ്‌കാരിക നഗരിയിലേക്കാണ് ഖാദി വസ്ത്രങ്ങളുടെ കേരളത്തില്‍ നിന്നുള്ള സ്റ്റാള്‍ ഒരുങ്ങുന്നത്. ഡബിള്‍ മുണ്ടുകള്‍, ഒറ്റമുണ്ടുകള്‍, തോര്‍ത്ത്, കോട്ടണ്‍ സാരികള്‍, കോട്ടണ്‍ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ എന്നിവ സ്റ്റാളില്‍ ഉണ്ടാകും. മേല്‍പ്പറഞ്ഞ ഉല്‍പ്പന്നങ്ങള്‍ കാണുന്നതിനും വാങ്ങുന്നതിനും ഗള്‍ഫ് മലയാളികള്‍ക്ക് അവസരം ഉണ്ടാകും. രണ്ടുദിവസങ്ങളിലായി നടക്കുന്ന കേരളോത്സവത്തില്‍ 20,000 ത്തിലധികം മലയാളികള്‍ വന്നുപോകും എന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്. മൂന്നാം തീയതി സ്പീക്കര്‍ എ എന്‍ ഷംഷീര്‍ കേരളോത്സവ നഗരി സന്ദര്‍ശിക്കുകയും സമാപന സമ്മേളനത്തിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും. കേരളത്തില്‍ മാത്രമാണ് ഖാദി തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പാക്കുന്നതെന്നും, ഖാദി മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു.
Also Read; വിവാഹം ആകാശത്തുവച്ച് , 28 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന വിവാഹത്തിന്റെ റീക്രിയേഷന്‍; വൈറല്‍ വീഡിയോ
ഖാദി മേഖല മുന്നേറ്റത്തിന്റെ പുതിയ പാതയിലാണ് സഞ്ചരിക്കുന്നത്. ഉല്പാദനം വര്‍ധിപ്പിച്ചു. ഈ സാമ്പത്തിക വര്‍ഷം 150 കോടി രൂപയുടെ വില്‍പന ലക്ഷ്യമിടുന്നു. ഇതിനകം 40 കോടി രൂപയുടെ വില്‍പന നടന്നു. ക്രിസ്മസ് – പുതുവത്സര സീസണില്‍ നല്ല വില്‍പന പ്രതീക്ഷിക്കുന്നു. റിബേറ്റ് വില്‍പന ഡിസംബര്‍ 13 മുതല്‍ ജനുവരി 06 വരെയാണ്. ഫെബ്രവരിയിലും 30% സബ്സിഡിയോടെ ഖാദി വസ്ത്രങ്ങള്‍ ലഭിക്കും. മികച്ച വില്‍പനയിലൂടെ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നാണ് ഖാദി ബോര്‍ഡിന്റെ പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here