തിരുവല്ലയിലെ വള്ളംകുളത്ത് കച്ചവട സ്ഥാപനത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായി. സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റു വന്നിരുന്ന വള്ളംകുളം കാവുങ്കല്‍ ഓടുവേലില്‍ വീട്ടില്‍ സോമന്‍ ( 70), വള്ളംകുളം കളപ്പുരയ്ക്കല്‍ വീട്ടില്‍ സോമേഷ്( 35 ) എന്നിവരാണ് പിടിയിലായത്. ഇരുവരില്‍ നിന്നുമായി രണ്ടായിരത്തോളം പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
ALSO READ:കേരളത്തില്‍ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്: മന്ത്രി മുഹമ്മദ് റിയാസ്
വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി ഡാന്‍സാഫ് സംഘവും തിരുവല്ല പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്ന ഇരുവരെയും വെള്ളിയാഴ്ച വൈകിട്ടോടെ ആണ് പിടികൂടിയത്. പിടിയിലായ രണ്ടുപേരും വര്‍ഷങ്ങളായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റു വന്നിരുന്നവര്‍ ആണെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് തിരുവല്ല ഡിവൈഎസ്പി എസ് ആഷാദ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here