‘ഹന്ന മോൾ അത് സാധിച്ചെടുത്തു’, സന്തോഷവാർത്ത പങ്കിട്ട് സലീം, ഈ പ്രായത്തിൽ ആർക്കും സാധികാത്ത നേട്ടങ്ങൾ, അഭിനന്ദിച്ച് ആരാധകർ

ആൽബം ഗാനങ്ങൾ കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് സലീം കോടത്തൂർ. അച്ഛന്റെ പാത പിന്തുടർന്ന ഹന്ന മോളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ കുറഞ്ഞ കാലത്തിനിടയ്ക്ക് ഹന്ന ഒരുപാട് കാര്യങ്ങൾ നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ മകൾ സ്വന്തമാക്കിയ ഒരു വലിയ സന്തോഷം പങ്കുവെക്കുകയാണ് സലീം കോടത്തൂർ.

ALSO READ: ഇതുവരെ ഒരു ഗേൾഫ്രണ്ടില്ല, ഷൈനിനും തൊപ്പിക്കും വരെ കിട്ടി, എനിക്കും വേണം ഒരു സുന്ദരിയെ; വീഡിയോയ്ക്ക് പിന്നാലെ ആറാട്ടണ്ണന് ട്രോൾ മഴ

ഹന്നമോള്‍ സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് 11 സെന്‍റ് ഭൂമി വാങ്ങിച്ച സന്തോഷമാണ് ഫേസ്ബുക് വീഡിയോയിലൂടെ സലീം അറിയിച്ചിരിക്കുന്നത്. വലിയ വിലയുള്ളത് ഒന്നുമല്ലെങ്കിലും സ്വന്തമായി ഭൂമി സ്വന്തമാക്കാൻ ഹന്നമോള്‍ക്ക് കഴിഞ്ഞുവെന്ന് വിഡിയോയിൽ സലീം പറയുന്നു. കലാരംഗത്തെ കടന്ന് വരുമ്പോള്‍ ഹന്നമോള്‍ ഒരു ചെറിയ പട്ടം മാത്രമായിരുന്നുവെന്നും, ആ പട്ടത്തിന് ഒരു മാലാഖയെ പോലെ പറക്കാനുള്ള എല്ലാ ഊര്‍ജവും പകര്‍ന്ന് നൽകിയവര്‍ക്ക് നന്ദിയെന്നും വിഡിയോയിൽ സലീം പറഞ്ഞു.

ALSO READ: അന്ന് തീരുമാനിച്ചു ഷെയ്ൻ ഇനി അമ്മയിൽ വേണ്ട എന്ന്, പക്ഷെ ആ നടൻ്റെ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു: ഇടവേള ബാബു

അതേസമയം, ഹന്നമോളുമായി ബന്ധപ്പെട്ട് ആളുകൾ പങ്കുവെക്കുന്ന പല കമന്റുകളും വേദനിപ്പിക്കാറുണ്ടെന്നനും സലിം വിഡിയോയിൽ പറഞ്ഞു. ഉദ്ഘാടന വേദയില്‍ പോകുമ്പോഴും വീഡിയോ പോസ്റ്റ് ചെയ്യുമ്പോഴുമൊക്കെ ചിലര്‍ ഇടുന്ന കമന്‍റുകളാണ് ഇത്തരം പ്രശ്ങ്ങൾ സൃഷ്ടിക്കുന്നതെന്നും, സഹതാപത്തിന് വേണ്ടിയാണോ ലൈക്കിന് വേണ്ടിയാണോ കുഞ്ഞുമായുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നാണ് അവര്‍ ചോദിക്കുന്നതെന്നും സലിം കോടത്തൂർ വിഡിയോയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News