‘കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണം’: സലിം മടവൂർ

saleem madavoor

കൊടകര കുഴൽപ്പണക്കേസ്സിൽ ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒളിച്ചു കളി അവസാനിപ്പിച്ച് അന്വേഷണം നടത്തണമെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ ആവശ്യപ്പെട്ടു.

കള്ളപ്പണം കൊണ്ടുവന്നപ്പോൾ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഓഫീസിൽ സന്നിഹിതനായിരുന്നു എന്ന തിരൂർ സതീഷിന്റെ പ്രസ്താവന ഗൗരവമേറിയതും ഗുരുതരവുമാണ്. ഇത് പൊലീസിന് സുരേന്ദ്രൻ നേരത്തെ കൊടുത്ത മൊഴി പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നു. കൊടകര കുഴൽപ്പണ കേസ് അന്വേഷിച്ച പൊലീസ് സംഘം സുരേന്ദ്രനിൽ നിന്ന് വീണ്ടും മൊഴിയെടുക്കണം.

Also read:കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

കുഴൽപ്പണ ഇടപാട് രാജ്യത്തിൻറെ സാമ്പത്തിക സംവിധാനത്തെ അട്ടിമറിക്കുന്നതും രാജ്യദ്രോഹവും ആണ്. ബിജെപി ഇപ്പോൾ ബ്ലാക്ക് മണി ജനതാ പാർട്ടിയായി മാറി. കുഴൽപ്പണമായി എത്തിച്ച പണം കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിനും ലഭിച്ചിട്ടുണ്ടെന്ന് മൊഴിയുണ്ട്. പൂരം കലക്കിയത് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന സുരേഷ് ഗോപി കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതുമോ എന്നറിയാൻ താല്പര്യമുണ്ട്.

ഒരുഭാഗത്ത് രാജ്യസ്നേഹം പ്രസംഗിക്കുകയും മറുഭാഗത്ത് രാജ്യദ്രോഹം പ്രവർത്തിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സുരേന്ദ്രനും ബിജെപിയും ചെയ്തുകൊണ്ടിരിക്കുന്നത്. കേരള ഹൈക്കോടതിയിൽ ഞാൻ നൽകിയ ഹർജിയിൽ കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കും എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ സത്യവാങ്മൂലം പാലിക്കാതെ, ബിജെപിയെ സഹായിക്കുന്ന സമീപനമാണ് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News