സേലത്ത് വാഹനാപകടം; 6 പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ സേലത്തുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ഒരു വയസ്സുകാരിയടക്കം ആറുപേരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇന്ന് പുലര്‍ച്ചെ സേലം സംഗകിരിക്ക് സമീപമാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന വാഹനം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

സെല്‍വരാജ് (50), എം അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍ സഞ്ജന (1) എന്നിവരാണ് മരിച്ചത്. പളനിസ്വാമിയുടെ മകള്‍ ആര്‍ പ്രിയ (21), അറുമുഖന്റെ മകന്‍ വിക്കി എന്ന് പേരുള്ള വിഗ്‌നേഷ് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

അപകടത്തില്‍പ്പെട്ട കുടുംബം സേലത്ത് നിന്ന് ഈറോഡ് ഭാഗത്തേക്ക് പോവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

READ ALSO:ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒമ്നിയുടെ നിയന്ത്രണം നഷ്ടമായാതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

READ ALSO:വിജയക്കുതിപ്പില്‍ ജയിലര്‍ ; 100 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയക്ക് പണം നല്‍കി നിര്‍മാതാക്കള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News