സുഗന്ധവ്യഞ്‌ജനങ്ങളുടെ വിൽപന ഉത്തരേന്ത്യയില്‍ തകൃതി; ഉല്‍സവാഘോഷ വിപണി ലക്ഷ്യം

ഉത്തരേന്ത്യൻ നഗരങ്ങളില്‍ സുഗന്ധവ്യഞ്‌ജനങ്ങളുടെ വിൽപ്പന പൊടിപൊടിക്കുന്നതായി റിപ്പോര്‍ട്ട്. മഹാനവമി, വിജയദശമി ഉത്സവാഘോഷങ്ങൾക്ക് തിളക്കം നല്‍കുന്ന സൂചനകളാണ്  വ്യാപാരരംഗത്ത് നിന്നും ലഭ്യമാകുന്നത്‌. വൻകിട സ്റ്റോക്കിസ്റ്റുകൾ നേരത്തെ ശേഖരിച്ച കുരുമുളകും ഏലക്കയും ചുക്കും മഞ്ഞളും ജാതിക്കയുമെല്ലാം ചൂടപ്പം കണക്കെ അവിടെ വിറ്റഴിയുകയാണ്‌. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിപണിയില്‍ നിന്നും അകന്ന അന്തർസംസ്ഥാന വാങ്ങലുകാർ ഇനി നവരാത്രിക്കു ശേഷമേ വിപണിയിൽ തിരിച്ചെത്തൂ എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, നാളികേരോൽപ്പന്നങ്ങൾ മൊത്തവിപണികളിൽ പിടിച്ചുനിന്നു.

ALSO READ: ‘ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിറക്കും വൈദഗ്ധ്യമുള്ള ചുമട്ടുതൊഴിലാളികൾക്ക് അവകാശപ്പെട്ടത്’: ഹൈക്കോടതി

ഇത് നവരാത്രി ആവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണ ചെറുകിട വിപണികളില്‍ ലഭ്യമാക്കും. കൂടാതെ നാളികേര മേഖല വിളവെടുപ്പിന്‌ പാകമായതിനാല്‍  തെക്കൻ കേരളത്തിലും മലബാർ മേഖലയിലും പച്ചത്തേങ്ങ ലഭ്യത ഉയര്‍ത്തി. എന്നാല്‍, കൊപ്ര ക്ഷാമം വിട്ടുമാറിയിട്ടില്ല.  ഇതിനിടെ, രാജ്യാന്തര റബർ വിപണിയില്‍ മാന്ദ്യം നിലനില്‍ക്കുന്നതിനാൽ ടയർ നിർമാതാക്കൾ ഇത്തവണ ഷീറ്റ്‌ സംഭരണത്തിന്‌ കാര്യമായ ഉത്സാഹം കാണിച്ചിട്ടില്ല. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും രാത്രി മഴ നിലനിന്നിരുന്നതിനാല്‍ കർഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ടാപ്പിങ്‌ നടക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration