വില്‍പ്പനയില്‍ വര്‍ധന; പ്രഖ്യാപനവുമായി എം ജി മോട്ടോര്‍സ്

മോറിസ് ഗാരേജസ് (എംജി) മോട്ടോര്‍ ഇന്ത്യ ഏപ്രിലില്‍ രാജ്യത്ത് 4,485 യൂണിറ്റ് റീട്ടെയില്‍ വില്‍പ്പന നടത്തിയതായി കമ്പനി. രാജ്യത്തുടനീളമുള്ള ടയര്‍ 3, ടയര്‍ 4 നഗരങ്ങളിലും ഗ്രാമീണ വിപണികളിലും എംജി മോട്ടോര്‍ അതിന്റെ നെറ്റ്വര്‍ക്ക് വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
വിറ്റഴിച്ച മൊത്തം യൂണിറ്റുകളുടെ 34 ശതമാനം കമ്പനിയുടെ ഇലക്ട്രോണിക് വാഹന (ഇവി) പോര്‍ട്ട്ഫോളിയോ സംഭാവന ചെയ്തു.

Also Read: ദുബായില്‍ ഓറഞ്ച് അലേര്‍ട്ട്; വീണ്ടും ശക്തമായ മഴ

അടുത്തിടെ പുറത്തിറക്കിയ എംജി ഹെക്ടര്‍ ബ്ലാക്ക്‌സ്‌റ്റോമിന് രാജ്യത്തുടനീളമുള്ള എസ്യുവി പ്രേമികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി പറഞ്ഞു. രാജ്യവ്യാപകമായി 100 ശതമാനം കവറേജ് നേടാനാണ് ലക്ഷ്യമിടുന്നതെന്നും 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 270 നഗരങ്ങളില്‍ 520 ടച്ച് പോയിന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും കമ്പനി സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News