ജീവിതത്തിൽ പല പ്രശ്ങ്ങളും നേരിടേണ്ടി വന്ന നടനാണ് സലിം കുമാർ. അഭിമുഖങ്ങളിലും മറ്റും അദ്ദേഹം താൻ കടന്നുവന്ന വഴികളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച സങ്കടകരമായ ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സലിം കുമാർ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സലിം കുമാർ തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
സലിം കുമാർ പറഞ്ഞത്
ALSO READ: അഖിലേന്ത്യ കർഷക കൺവൻഷൻ ജനുവരി 16ന് ജലന്ധറിൽ
എന്റെ കുട്ടിക്കാലത്ത് അമ്മക്ക് രണ്ട് സ്വർണമാലയുണ്ടായിരുന്നു. കാലാകാലവും അമ്മയ്ക്ക് തന്നെയാണ് ആ മാലയെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പെണ്‍മക്കള്‍ക്ക് കൊടുക്കാനായി കഷ്ടപ്പെട്ട് സ്വരൂപിച്ചതായിരുന്നു ആ മാലകള്‍. മൂത്ത പെങ്ങളുടെ കല്യാണത്തിന് രണ്ട് മാലയും അമ്മയുടെ കഴുത്തില്‍ നിന്നും അപ്രത്യക്ഷമായി. അമ്മയുടെ കഴുത്തില്‍ മാല ഇല്ലാതായപ്പോള്‍ എനിക്ക് വലിയ സങ്കടമായി. പിന്നീട് ഞങ്ങള്‍ ഒരുമിച്ചിരുന്ന് ചോറ് തിന്നുന്ന സമയത്തൊക്കെ ഞാന്‍ പറയും ജോലിക്കാരനായാല്‍ അമ്മക്ക് ഞാന്‍ മാല വാങ്ങിത്തരുമെന്ന്. വാങ്ങിച്ച് തന്നില്ലെങ്കിലും അങ്ങനെ പറയുകയെങ്കിലും ചെയ്തല്ലോയെന്ന് അമ്മയും പറയും. എന്ന് ജോലിക്കാരനാകുന്നോ അന്ന് അമ്മക്ക് ഒരു മാല വാങ്ങണം എന്നുള്ളത് എന്റെ വാശിയായി.
വളർന്ന് വലുതായെങ്കിലും എനിക്ക് കൃത്യമായ വരുമാനമുള്ള ജോലിയൊന്നും ഉണ്ടായിരുന്നില്ല. മിമിക്രിക്കാരന്‍ എങ്ങനെയാണ് ഒരു സ്വർണമാലയൊക്കെ വാങ്ങിക്കൊടുക്കുക. അങ്ങനെ വിവാഹം കഴിഞ്ഞപ്പോള്‍ ഞാന്‍ ഭാര്യ സുനിതയോട് എന്റെ ആഗ്രഹം പറഞ്ഞു. നീ അമ്മക്ക് ഒരു മാല കൊടുക്കണം. അവള്‍ക്ക് ഒരുപാട് സ്വർണമുണ്ടായിരുന്നു. അങ്ങനെ സുനിത അമ്മ അവളുടെ പേരില്‍ തന്നെ അമ്മക്ക് ഇട്ടുകൊടുത്തു.ഇരുപത് കൊല്ലത്തോളം അമ്മ ആ മാല സന്തോഷത്തോടെ അണിഞ്ഞു. അമ്മയുടെ മരണ ശേഷം ആ മാല ഇന്നും എന്റെ കഴുത്തിലുണ്ട്. എനിക്ക് 15 വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ഒരു പക്ഷെ ആ സമയത്ത് മരിക്കുന്നത് എന്റെ അമ്മയായിരുന്നെങ്കില്‍ ഞാന്‍ അന്ന് ആത്മഹത്യ ചെയ്തേനെ.
ALSO READ: കേന്ദ്ര അവഗണന: പ്രതിക്ഷവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും
അച്ഛന്‍ മരിച്ച ശേഷം ജീവിതം വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. സഹോദരന്മാർക്ക് ആർക്കും എന്നെ വേണ്ട. ഞാന്‍ കുറച്ച് റിബല്‍ ചിന്താഗതിക്കാരനായിരുന്നു. എന്ത് കാര്യത്തിലും യുക്തി കണ്ടെത്തുക. നിയമം, നീതി എന്നിവയൊക്കെ ഒരു പണിയില്ലാത്തവന് പറ്റിയ പണിയല്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്ക് ഇല്ലാതെ പോയി. വെറുപ്പ് അല്ല, ഒരു ശത്രുത ഉണ്ടായിട്ടുണ്ട്. അവരുടെയൊക്കെ ഇച്ഛക്ക് അനുസരിച്ച് തെറ്റിനെ ന്യായീകരിച്ച് കൂടെ നില്‍ക്കേണ്ടി വന്നിട്ടില്ല എന്ന് ഓർത്ത് ഇന്ന് ഞാന്‍ അഭിമാനിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here