എനിക്ക് വന്ന ആ അസുഖം തന്നെയാണ് മണിക്കും വന്നത്, അങ്ങനെ ചെയ്‌തിരുന്നെങ്കിൽ അവനിന്ന് ജീവിച്ചിരിക്കുമായിരുന്നു, പക്ഷെ പേടിയായിരുന്നു

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു കലാഭവൻ മണി. അകാലത്തിൽ സംഭവിച്ച അദ്ദേഹത്തിന്റെ വിയോഗം വലിയ ഞെട്ടലാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചത്. ഇപ്പോഴിതാ കലാഭവൻ മണി മരിക്കാൻ ഇടയായ സാഹചര്യവും അദ്ദേഹത്തിന്റെ രോഗ വിവരങ്ങളും പ്രേക്ഷകരോട് പങ്കുവെക്കുകയാണ് നടൻ സലിം കുമാർ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സലിം കുമാർ പ്രിയ സുഹൃത്തായ മണിയെ കുറിച്ച് സംസാരിച്ചത്.

ALSO READ: ‘വിമർശനം ഒരു വിഷയമേയല്ല’, കൂടുതൽ വന്യവും മൃഗീയവുമായ അനിമലിന്റെ രണ്ടാം ഭാഗം? പ്രഖ്യാപനവുമായി സന്ദീപ് റെഡ്ഡി വംഗ

സലിം കുമാർ കലാഭവൻ മണിയെ കുറിച്ച് പറഞ്ഞത്

മണിയുടെ മരണം അപ്രതീക്ഷിതം ആയിരുന്നു. അസുഖമുണ്ട് എന്നറിയാമെങ്കില്‍ പോലും പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചൊക്കെ മണിയും സൂക്ഷിക്കേണ്ടതായിരുന്നു. ഡോക്ടറെ കണ്ടു ചികിത്സിച്ചിരുന്നില്ല. ഡോക്ടര്‍ എന്നെ വിളിച്ചിട്ട് മണിയോടൊന്നു വന്ന് ചികിത്സ എടുക്കാന്‍ പറ എന്നു പറഞ്ഞു.

എനിക്ക് വന്ന അതേ അസുഖം തന്നെയാണ് അവനും വന്നത്. സിംപിള്‍ ആയി മാറ്റാന്‍ പറ്റുമായിരുന്നു. അവന്‍ പേടി കാരണം അതും കൊണ്ടുനടന്നു. അപ്പോഴും കസേരയില്‍ ഇരുന്നു പോലും സ്റ്റേജ് ഷോകള്‍ ചെയ്തിരുന്നു അവൻ.

ALSO READ: അവർ ഒന്നിക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം, പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യം ഇപ്പോൾ അതിന് അനുവദിക്കില്ല: സുചിത്ര

അസുഖമുണ്ടെന്ന കാര്യം മണി അംഗീകരിക്കാന്‍ തയാറായിരുന്നില്ല. ജനങ്ങള്‍ എന്തുവിചാരിക്കും, സിനിമാക്കാര്‍ അറിഞ്ഞാല്‍ അവസരങ്ങള്‍ നഷ്ടമാകുമോ, എന്നെല്ലാമുള്ള ഭയമായിരുന്നിരിക്കാം. യാഥാര്‍ഥ്യത്തിന്റെ പാതയില്‍ പോയിരുന്നെങ്കില്‍ മണി ഇന്നും ജീവിച്ചിരുന്നേനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News