സതീശന് എന്തും വിളിച്ചു പറയാമോ ? ; വിമര്‍ശനവുമായി സലീം മടവൂര്‍

മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രതിപക്ഷ നേതാവായ വിഡി സതീശന് എന്തും വിളിച്ചു പറയാമോ എന്ന് സലീം മടവൂര്‍.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

നിപ്പ ബാധിച്ച ഒരു 14 വയസ്സുകാരന്‍ ബാലന്‍ മരണപ്പെട്ട ദിവസം വി ഡി സതീശന്‍ കേരളത്തിലേക്ക് എല്ലാ രോഗങ്ങളും കടന്നു വരുന്നു എന്ന് ആരോപണം ഉന്നയിക്കുകയുണ്ടായി .നിപ്പ വന്നതിന്റെ ഉത്തരവാദി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആണെന്നാണ് സതീശന്റെ വാദം. ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് പ്രതിപക്ഷ നേതാവും മാധ്യമങ്ങളും .പ്രതിപക്ഷ നേതാവിന് ക്യാബിനറ്റ് പദവി നല്‍കിയത് തന്നെ ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്റ് ആയ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ ഗവര്‍മെന്റ് ആണ്.

ALSO READ:അങ്കോള അപകടം; അര്‍ജുനായി കാത്ത് കേരളം, നദിയിലെ മണ്‍തിട്ടയില്‍ തിരച്ചില്‍

തന്റെ പദവിക്ക് ഇണങ്ങുന്ന രീതിയില്‍ വേണം പ്രതിപക്ഷ നേതാവ് പ്രതികരിക്കാന്‍.എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയത് ഒരു പ്രതിപക്ഷ നേതാവില്‍് നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പ്രസ്താവനയാണെന്നും സലീം മടവൂര്‍തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ,

മാനേജ്മെൻറ് ക്വാട്ടയിൽ പ്രതിപക്ഷ നേതാവായ വിധി സതീശന് എന്തും വിളിച്ചു പറയാമോ?
നിപ്പ ബാധിച്ച ഒരു 14 വയസ്സുകാരൻ ബാലൻ മരണപ്പെട്ട ദിവസം കേരളത്തിൻറെ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ കേരളത്തിലേക്ക് എല്ലാ രോഗങ്ങളും കടന്നു വരുന്നു എന്ന് ആരോപണം ഉന്നയിക്കുകയുണ്ടായി .നിപ്പ വന്നതിന്റെ ഉത്തരവാദി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആണെന്നാണ് വ്യംഗ്യാർഥം. ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് പ്രതിപക്ഷ നേതാവും മാധ്യമങ്ങളും .പ്രതിപക്ഷ നേതാവിന് ക്യാബിനറ്റ് പദവി നൽകിയത് തന്നെ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര ഗവൺമെൻറ് ആയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ ഗവർമെന്റ് ആണ്. ആ പദവിക്ക് ഇണങ്ങുന്ന രീതിയിൽ വേണം പ്രതിപക്ഷ നേതാവ് പ്രതികരിക്കാൻ. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയത് ഒരു പ്രതിപക്ഷ നേതാവിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്ത പ്രസ്താവനയാണ്. ലോകത്ത് തന്നെ നിപ്പയെ നിയന്ത്രിക്കാൻ കഴിഞ്ഞതും നിപ്പ ബാധിച്ച രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചതും കേരളത്തിലാണ്. അത് കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും സർക്കാരിന്റെയും ഒത്തൊരുമയോടെള്ള ശ്രമത്തിന്റെ ഫലമാണ്. വിഡി സതീശൻ മാനേജ്മെൻറ് ക്വാട്ടയിൽ പ്രതിപക്ഷ നേതാവായതിന്റെ കുഴപ്പമാണ് പ്രകടിപ്പിക്കുന്നത്. യശശരീരനായ ശ്രീ ഉമ്മൻചാണ്ടി തൻറെ ആത്മകഥയിൽ പറയുന്നത് താൻ കെ സി വേണുഗോപാലിന് വീട്ടിൽ പോയി സന്ദർശിച്ചുവെന്നും ഡൽഹിയിൽ നിന്ന് ഏതെങ്കിലും പേര് വന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയെന്നും ‘ഇല്ല’ എന്ന് വേണുഗോപാൽ ഉറപ്പു പറഞ്ഞപ്പോൾ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു എന്നുമാണ്. ഭൂരിപക്ഷം എംഎൽഎമാർ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചിട്ടും അദ്ദേഹത്തെ വ്യക്തിയാണ് ഒരുതരം മാനേജ്മെൻറ് ക്വാട്ട സംവിധാനത്തിൽ കെസി വേണുഗോപാൽ ഇടപെട്ട് സതീശനെ ആസ്ഥാനത്ത് അവരോധിച്ചത്.
ഗുരുസ്ഥാനീയനായ ചെന്നിത്തലയെ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് നേരിട്ട് ഉന്തി വിഴുത്തുന്നതിന് പകരം സതീശനെ അവരോധിച്ചു തുരത്തുകയായിരുന്നു.
കർണാടകയിലെ അങ്കോളയിൽ മലയാളിയായ അർജുൻ എന്ന ചെറുപ്പക്കാരനെ മണ്ണിനടിയിൽ കുടുങ്ങി ആദ്യത്തെ അഞ്ച് ദിവസവും നിസ്സംഗത പുലർത്തിയ കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ എന്തുകൊണ്ട് കഴിയാതെ പോയി എന്ന് സതീശൻ വിശദീകരിക്കണം. ജീവൻറെ തുടിപ്പ് ഉണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്ന ആദ്യത്തെ മണിക്കൂറുകളും ദിവസങ്ങളും തിരച്ചിൽ വേണ്ട വിധം നടത്താതെ നഷ്ടപ്പെടുത്തിയതിന്റെ ധാർമിക ഉത്തരവാദിത്വം കർണാടക സർക്കാരിനാണ്. കർണാടക സർക്കാരിൽ സ്വാധീനമുള്ള കെ സി വേണുഗോപാൽ എന്തുകൊണ്ട് സമയത്ത് ഇടപെട്ടില്ല എന്ന് വിശദീകരിക്കണം. മാനേജ്മെൻറ് ക്വാട്ടയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരുന്നുകൊണ്ട് എന്തും വിളിച്ചു പറയുന്നതിന് മുമ്പ് സ്വന്തം ഉത്തരവാദിത്വം നിർവഹിക്കാനാണ് സതീശൻ ശ്രമിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News