കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു. കൊല്ലം തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐഎം പ്രവര്‍ത്തകനുമായ സലീം മണ്ണേലാണ് മരിച്ചത്. ദമ്പതികളുടെ കുടുംബ പ്രശ്‌ന ചര്‍ച്ചയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
കസേര തകര്‍ത്തത് ചോദ്യം ചെയ്ത സലീമിനെ പിറകില്‍ നിന്ന് ചവിട്ടിവീഴ്ത്തുകയായിരുന്നു. ചവിട്ടേറ്റ് ബോധരഹിതനായ സലീമിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി മരണം സംഭവിച്ചു. പൊലീസ് ദേഹപരിശോധന നടത്തി. നാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
ALSO READ:ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 6 പേര്‍ക്ക് പരിക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here