‘ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു’; അധികകാലം മാറിനിൽക്കാൻ കഴിയില്ല: നടൻ സലിം കുമാർ

പുതിയ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തതിന് പിന്നാലെ നടൻ സലിം കുമാർ ഇടവേള ബാബുവിനെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. ‘ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു’ എന്നാണ് സലിം കുമാർ പങ്കുവെച്ച പോസ്റ്റിലെ വാക്കുകൾ. അമ്മയുടെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് മാറിയെങ്കിലും അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഇടവേള ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്നാണ് സലീം കുമാർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

ALSO READ: സോഷ്യൽമീഡിയയിൽ തന്നെ ബലിയാടാക്കിയപ്പോൾ ‘അമ്മ’യിലെ ആരും പിന്തുണച്ചില്ല, പുതിയ ഭരണസമിതിയിലുള്ളവർക്ക് ഈ അവസ്ഥയുണ്ടാകരുത്: ഇടവേള ബാബു

കാൽ നൂറ്റാണ്ടിൽ അധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേളയാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷേ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു കാരണം ” ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു”.എന്നാണ് സലിംകുമാറിന്റെ പോസ്റ്റ്.

25 വർഷത്തിനു ശേഷം ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു.1994-ൽ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ഇടവേള ബാബു നേതൃത്വത്തിലുണ്ടായിരുന്നു.

ALSO READ: ഷാർജയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News