സലിംകുമാറിന്റെ പ്രസ്താവന തെറ്റ്: ധനസഹായം ഉറപ്പാക്കുകയാണ് ചെയ്തത്

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന നടന്‍ സലിംകുമാറിന്റെ പ്രസ്താവന തെറ്റാണെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും (കെ സോട്ടോ) അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാരുണ്യ പദ്ധതി വഴി 5 ലക്ഷം രൂപ ധനസഹായം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്നില്ല.

ALSO READ:കോട്ടയം ജില്ലയിൽ ഉയരുന്നു മൂന്ന് സ്വകാര്യ വ്യവസായ പാർക്കുകൾ; ഇടതുപക്ഷത്തിന്റെ മറ്റൊരു വാഗ്ദാനം കൂടി സാക്ഷാത്കാരമാകുന്നു; മന്ത്രി പി രാജീവ്

കാസ്പ് പദ്ധതി വഴി അര്‍ഹരായവര്‍ക്ക് 5 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം നല്‍കിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കാണ്. കൂടാതെ കാസ്പ് പദ്ധതിയില്‍ ഉള്‍പെടാത്ത, എപിഎല്‍, ബിപിഎല്‍ വ്യത്യസമില്ലാതെ 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ആനുകൂല്യവും ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യം ഇപ്പോള്‍ നല്‍കുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണ്.

ALSO READ:രഹസ്യവിവരങ്ങൾ നൽകാം, രഹസ്യമായി തന്നെ; അറിയിപ്പുമായി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News