‘അസ്തമയം വളരെ അകലെയല്ല’; മരണത്തിലേക്കുള്ള യാത്രയിലെന്ന് നടൻ സലിംകുമാർ

salimkumar

നടൻ സലിംകുമാറിന്‍റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ദിനത്തിൽ സലിംകുമാർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. “ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല”. 50 വയസ് കഴിഞ്ഞാല്‍ വാർദ്ധക്യമായെന്നും മറ്റെല്ലാവരെയും പോലെ മരണത്തിന്റെ നിഴലില്‍ തന്നെയാണ് താനെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും താരം വ്യക്തമാക്കി.

സലിംകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. താരത്തിന് എന്തെങ്കിലും അസുഖമുണ്ടോയെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇതുസംബന്ധിച്ച് നിരവധി കമന്‍റുകളാണ് ഫേസ്ബുക്കിൽ വന്നത്.

Also Read- ഗ്യാപ്പെടുത്ത് തിരികെ വന്നയാളാണ് ഫഹദ്, തന്റെ ബെറ്റര്‍ വേര്‍ഷന്‍ കാണാന്‍ സാധിച്ചത് താരത്തിൽ: കുഞ്ചാക്കോ ബോബൻ

ഇതോടെയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സലിംകുമാർ കൂടുതൽ വിശദീകരണം നടത്തിയത്. മറ്റെല്ലാവരെയും പോലെ മരണചിന്ത എനിക്കുമുണ്ട്. ജന്മദിനം വൈകാരികമാണ്. ഒരു വയസ് കൂടി കൂടുന്നു. ഇപ്പോൾ 54 കഴിഞ്ഞ് 55 വയസിലേക്ക് യാത്ര തുടരുകയാണ്. 50 വയസ് കഴിഞ്ഞാല്‍ വാര്‍ധക്യമായി. അപ്പോള്‍ മരണത്തിലേക്കുള്ള യാത്രയിലാണ്. മരണത്തിന്റെ നിഴലില്‍ തന്നെയാണ്.എല്ലാവരും അങ്ങനെ തന്നെയാണെന്നും സലിംകുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News