വധഭീഷണിക്ക് പിന്നാലെ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്. തനിക്കേര്‍പ്പെടുത്തിയ സുരക്ഷയെക്കുറിച്ചും അത് ജീവതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും ഇപ്പോള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍.
“ഗുരുതരമായ ഭീഷണിയുണ്ട്, അതിനാലാണ് സുരക്ഷ. എന്തൊക്കെ ചെയ്താലും സംഭവിക്കേണ്ടതു സംഭവിക്കുമെന്ന് എനിക്കറിയാം. ഇപ്പോൾ എനിക്കു ചുറ്റും ധാരാളം അംഗരക്ഷകരുണ്ട്. നിരവധി തോക്കുകൾ എന്നോടൊപ്പം ചുറ്റിനടക്കുന്നു. ഈ ദിവസങ്ങളിൽ ഞാൻ എന്നെത്തന്നെ ഭയപ്പെടുന്നു” – സല്‍മാന്‍ പറഞ്ഞു.
പൂർണ സുരക്ഷയോടെയാണ് താന്‍ എല്ലായിടത്തും പോകുന്നത്. ഇപ്പോൾ റോഡിൽ സൈക്കിൾ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയും പോകാനും കഴിയില്ലെന്നും മാത്രമല്ല, തന്‍റെ സുരക്ഷ ട്രാഫിക്കിൽ മറ്റുള്ളവർക്ക് അസൗകര്യം സൃഷ്ടിക്കുന്നുതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടിവിയിലെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിലാണ് സൽമാൻ അനുഭവം പങ്കുവച്ചത്.
ദിവസങ്ങൾക്ക് മുമ്പ്, സൽമാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസ് കൺട്രോൾ റൂമിലേക്കു ഫോൺ ചെയ്ത 16 വയസ്സുകാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാർച്ച് 26ന് രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലെ ലുനി നിവാസിയായ ധഖദ് റാം എന്നയാളെ, സൽമാന് ഭീഷണി സന്ദേശം അയച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടാത്തലവന്‍ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി കത്തും സൽമാന് ഖാന് ലഭിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here