ഖാന്മാരെ വീണ്ടും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ കാണാം! ആവേശത്തോടെ ബോളിവുഡ് പ്രേമികള്‍; ടീസര്‍ പുറത്ത്

കിംഗ് ഖാനും മസില്‍മാന്‍ സല്‍മാനും ബോളിവുഡിന്റെ ഹിറ്റ്‌മേക്കേഴ്‌സും ആരാധകരുടെ പ്രിയപ്പെട്ട ബാദ്ഷായും സല്ലുഭായിയുമാണ്. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചില ചിത്രങ്ങളില്‍ അതിഥി താരങ്ങളായും പരസ്പരം ഇവര്‍ പിന്തുണ നല്‍കിയിട്ടുണ്ട്.

ALSO READ:  തട്ടുകട സ്‌റ്റൈല്‍ മൊരിഞ്ഞ പഞ്ഞിപോലത്തെ ഉഴുന്നുവട വീട്ടില്‍ തയ്യാറാക്കാന്‍ ഒരു എളുപ്പവഴി

ഇപ്പോള്‍ മുന്‍കാലത്തെ ഹിറ്റ് ചിത്രങ്ങള്‍ റീ റിലീസ് ചെയ്യുന്നതാണല്ലോ ട്രെന്‍ഡ്.. ആ ട്രെന്‍ഡിലേക്ക് ഖാന്മാരും ചുവട് വയ്ക്കുകയാണ്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോളിവുഡിന്റെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ കരണ്‍ അര്‍ജുന്‍ എന്ന ചിത്രമാണ് റീ റിലീസിനൊരുങ്ങുന്നത്.

ALSO READ: കോൺഗ്രസുകാരൻ തന്നെയാണ് ഞാൻ, കോൺഗ്രസിനെ ആർഎസ്എസ് ആലയിൽ കെട്ടുന്നതിനെതിരെയാണ് എന്റെ പോരാട്ടം; ഷാനിബ്

രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീറിലീസ് തിങ്കളാഴ്ച സല്‍മാനാണ് പ്രഖ്യാപിച്ചത്. 1995 പുറത്തിറങ്ങിയ ചിത്രത്തില്‍ സഹോദരങ്ങളായാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്. നവംബര്‍ 22നാണ് റീറിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും താരം പങ്കുവച്ചിട്ടുണ്ട്. തന്റെ പിതാവിന്റെ ചിത്രം റീറിലീസിനൊരുങ്ങുന്ന സന്തോഷം ഹൃത്വിക്ക് റോഷനും പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

ALSO READ: മെ​ഗാലേലത്തിൽ കൊഹ്ലിയുൾപ്പടെ ആറ് താരങ്ങളെ നിലനിർത്താൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News