സൽമാൻ ഖാൻ്റെ വീടിന് നേരെയുള്ള വെടിവെയ്പ്പ് കേസ്; കൊല്ലാനായിരുന്നു പദ്ധതിയെന്ന് നടൻ

തന്നെയും കുടുംബാംഗങ്ങളെയും കൊല്ലാൻ ലക്ഷ്യമിട്ടാണ് സംഘം ബാന്ദ്രയിലെ വസതിക്കു നേരേ വെടിവെച്ചതെന്ന് ബോളിവുഡ്‌ നടൻ. മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ലോറൻസ് ബിഷ്‌ണോയിയെയും സഹോദരൻ അൻമോൽ ബിഷ്‌ണോയിയെയും ഉൾപ്പെടുത്തി സൽമാൻ ഖാൻ മൊഴി രേഖപ്പെടുത്തിയത്.

ALSO READ: നിയന്ത്രണം വിട്ട ചരക്ക് ലോറി വീടുകളിലേക്ക് ഇടിച്ചു കയറി;ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്

ഗാലക്സി അപ്പാർട്ട്മെന്റിലെ വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു പടക്കം പൊട്ടുന്നതു പോലുള്ള ശബ്ദം കേട്ടതെന്ന് സൽമാൻ പറയുന്നു. പുലർച്ചെ 4.55-ഓടെ ബൈക്കിലെത്തിയ രണ്ടുപേർ ഒന്നാം നിലയിലുള്ള ബാൽക്കണിയിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് അംഗരക്ഷകനാണ് പറഞ്ഞതെന്നും സൽമാന്റെ മൊഴിയിലുണ്ട്.

ALSO READ: സ്‌കൂളിലെ ഭക്ഷണത്തില്‍ പുഴു കണ്ടുവെന്ന് പരാതി; ബിപി അങ്ങാടി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിച്ചു

ലോറൻസ് ബിഷ്ണോയിയും സഹോദരൻ അൻമോൽ ബിഷ്ണോയിയും ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രംഗത്തുവന്നിരുന്നു. തനിക്കും കുടുംബത്തിനും ഒട്ടേറെ ഭീഷണികൾ മുമ്പ് ലഭിച്ചിരുന്നതായി സൽമാൻ മൊഴിയിൽ രേഖപ്പെടുത്തുന്നു. 2022-ൽ തന്റെ കെട്ടിടത്തിന് എതിർവശത്തുള്ള ബെഞ്ചിൽ ഭീഷണിക്കത്ത് കണ്ടെത്തിയിരുന്നു. 2023 മാർച്ചിൽ ലോറൻസ് ബിഷ്ണോയി സംഘത്തിൽനിന്ന് ഇ-മെയിൽവഴിയും ഭീഷണി ലഭിച്ചു.

2024 ജനുവരിയിൽ രണ്ട് അജ്ഞാതർ പൻവേലിനടുത്തുള്ള സൽമാന്റെ ഫാംഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിരുന്നുവെന്നും കുറ്റപത്രത്തിലെ മൊഴിയിലുണ്ട്. പ്രത്യേക കോടതിയിൽ 1735 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചിട്ടുള്ളത്. അറസ്റ്റിലായ ആറു പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ കുറ്റപത്രം കോടതി അംഗീകരിച്ചു. അറസ്റ്റിലായ ആറു പ്രതികളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യചെയ്തു. അഞ്ചുപേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News