സല്‍മാന്‍ ഖാന് വധഭീഷണി ഒഴിയുന്നില്ല; ഇത്തവണ രണ്ട് കോടിയും ആവശ്യപ്പെട്ടു

salman-khan

സൽമാൻ ഖാന് വീണ്ടും വധഭീഷണി. വധിക്കേണ്ടെങ്കിൽ ഇത്തവണ രണ്ട് കോടി രൂപയും അജ്ഞാതൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ ട്രാഫിക് കൺട്രോളിനാണ് അജ്ഞാത സന്ദേശം ലഭിച്ചത്.

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നുണ്ട്. ഭീഷണിപ്പെടുത്തൽ, വധഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒക്‌ടോബർ 12 ന് വെടിയേറ്റ് മരിച്ച എൻസിപി (അജിത് പവാർ) നേതാവ് ബാബ സിദ്ദിഖിൻ്റെ മകനും എംഎൽഎയമായ സീഷാൻ സിദ്ദിഖിക്ക് എതിരായ വധഭീഷണിയുടെ പേരിൽ 20 വയസുകാരനെ നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണിത്.

Read Also: തല്ലുമാലയടക്കമുള്ള സിനിമകളുടെ എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

നേരത്തെ, മുംബൈ ട്രാഫിക് പൊലീസിൻ്റെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ ലഭിച്ച ഭീഷണി സന്ദേശത്തിൻ്റെ പേരിൽ ജംഷഡ്പൂരിൽ നിന്നുള്ള പച്ചക്കറി വിൽപ്പനക്കാരൻ ഷെയ്ഖ് ഹുസൈൻ ഷെയ്ഖ് മൗസിൻ എന്ന 24കാരനെ അറസ്റ്റ് ചെയ്തിരുന്നു. മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്ന് സൽമാൻ ഖാന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News