ലക്ഷ്യം സൽമാൻ ഖാൻ മാത്രമായിരുന്നില്ല, ബോളിവുഡിലെ രണ്ട് പ്രമുഖ നടന്മാരുടെ വീടുകൾ കൂടി നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തൽ

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്കു നേരെ വെടിയുതിർത്ത സംഘം മുംബൈയിലെ മറ്റുരണ്ട് നടന്മാരുടെ വീടുകൾ കൂടി നിരീക്ഷിച്ചിരുന്നതായി റിപ്പോർട്ട്. മുംബൈ പൊലീസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിൽ അടുത്തിടെ പിടിയിലായ മുഹമ്മദ് റഫീഖ് ചൗധരിയാണ് ഈ വിവരം ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു.

ALSO READ: ‘ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ചു, നിർത്താതെ ഛർദി’, മഹാരാഷ്ട്രയിൽ 90 പേർക്ക് ഭക്ഷ്യവിഷബാധ

സൽമാൻ ഖാന്റെ വസതിയും അതുമായി ബന്ധപ്പെട്ട പരിസരവും വീഡിയോയിൽ പകർത്തി അധോലോകകുറ്റവാളി അൻമോൽ ബിഷ്‌ണോയിക്ക് ഇവർ അയച്ചുകൊടുത്തിരുന്നതായും മുംബൈ പൊലീസ് പറയുന്നു. അതിനുപുറമേ നഗരത്തിലെ മറ്റുരണ്ട് നടന്മാരുടെ വീടുകളുടെ വീഡിയോയും അയച്ചുകൊടുത്തെന്നാണ് പിടിയിലായ പ്രതികൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ: ‘ഒരു കലാകാരന്റെ കൈ വലിച്ച് കെട്ടുന്ന കാര്യങ്ങൾ’, പേരിൽ ഭാരതം ഇടുന്നതിൽ എന്താണ് തെറ്റ്, ആരുടേതാണ് ഭാരതം? കലാഭവൻ ഷാജോൺ

അതേസമയം, ഈ കേസിൽ നേരത്തേ അറസ്റ്റിലായ അനൂജ് തപൻ, മേയ് ഒന്നിന് പോലീസ് ലോക്കപ്പിൽ തൂങ്ങിമരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News