സൽമാന്‍ ഖാൻ്റെ പുതിയ ബുള്ളറ്റ് പ്രൂഫ്ര് വാഹനത്തിൻ്റെ വില കേട്ടാൽ നിങ്ങള്‍ ഞെട്ടും

വധ ഭീഷണികള്‍ കൂടിയതോടെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള പുതിയ വാഹനം വാങ്ങാന്‍ ഒരുങ്ങി നടന്‍ സല്‍മാന്‍ ഖാന്‍. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്ത ഒരു മോഡലാണ് സല്‍മാന്‍ വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, നിസാന്‍ പട്രോള്‍ എസ്‌യുവിയാണ് സല്‍മാന്‍ ഇറക്കുമതി ചെയ്യുന്നത് എന്നാണ് സൂചനകൾ. ഈ എസ്‌യുവിയുടെ ഔദ്യോഗിക ലോഞ്ച് ഇന്ത്യയിൽ നടന്നിട്ടില്ല. സുരക്ഷാ ആവശ്യങ്ങൾക്കായി സൽമാൻ ഈ കാറിന് ഓഡര്‍ നല്‍കി കഴിഞ്ഞെന്നും അതിന്‍റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു എന്നുമാണ് വിവരം.

യുഎഇ വിപണിയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാറുകളിലൊന്നാണിത്. യുഎഇയില്‍ ഇതിന്‍റെ വില 206,000 ദിർഹം മുതലാണ് തുടങ്ങുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ എകദേശം 45.89 ലക്ഷം രൂപക്ക് അടുത്ത് വരും.

ദക്ഷിണേഷ്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് നിസാന്‍ എസ്‌യുവി. ഏറ്റവും ചെലവേറിയ മോഡലുകളിലൊന്നാണ് ഇത്. ബുള്ളറ്റ് പ്രൂഫോടെ എത്തുന്ന ഈ വാഹനം ഉന്നതരുടെ സുരക്ഷിതത്വത്തിന് ഉപയോഗപ്രദമാണ് എന്നാണ് വിലയിരുത്തല്‍. അടുത്തിടെ ഇ-മെയില്‍ വഴി സല്‍മാനെതിരെ വധഭീഷണി വന്നതിനെ തുടര്‍ന്ന് താരത്തിന്‍റെ സുരക്ഷ മുംബൈ പൊലീസ് വര്‍ദ്ധിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News