മാധ്യമപ്രവർത്തകയ്ക്ക് പൊതുവേദിയിൽ വെച്ച് സൽമാൻ ഖാന്റെ സ്നേഹ ചുംബനം; വൈറലായി വീഡിയോ

ഇന്ത്യ മുഴുവൻ നിറയെ ആരാധകരുള്ള നടനാണ് സൽമാൻ ഖാൻ. ഓരോ ചിത്രങ്ങളും കോടികൾ നേട്ടത്തിൽ ബോക്സോഫീസുകളിൽ സൽമാൻ ചരിത്രം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്തായ മാധ്യമപ്രവർത്തകയോടുള്ള സൽമാന്റെ മാതൃകാപരമായ ഇടപെടലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: നവകേരള സദസ് എന്തിനെന്ന് നാടിന് ബോധ്യമായി: മുഖ്യമന്ത്രി

ഗോവയില്‍ നടക്കുന്ന 54ാമത് ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് സൽമാൻ ഖാനും സുഹൃത്തായ മുതിർന്ന മാധ്യമപ്രവർത്തകയും തമ്മിൽ കണ്ടുമുട്ടിയത്. ഉടനെ തന്നെ സല്‍മാന്‍ ഖാന്‍ സുഖം തന്നെയല്ലെ എന്ന് ചോദിച്ച് മാധ്യമ പ്രവര്‍ത്തകയെ സ്നേഹത്തോടെ ചുംബിച്ചു. ഇരുവരും തമ്മിലുള്ള ദീർഘകാല ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഈ വിഡിയോ എന്നാണ് വ്യക്തമാകുന്നത്. അടുത്തിടെ “ഫാരി” എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച തന്റെ മരുമകൾ അലിസെ അഗ്നിഹോത്രിയ്‌ക്കൊപ്പം സൽമാൻ മാധ്യമങ്ങളെ കാണുന്നതിനിടെയായിരന്നു സംഭവം നടന്നത്.

ALSO READ: യൂത്ത് കോണ്‍ഗ്രസിന്റെ അടുത്ത പ്രസിഡന്റ് ‘നോട്ട’യായിരിക്കും; പരിഹാസവുമായി വി കെ സനോജ്

അതേസമയം, ഈ സംഭവത്തിന്‍റെ വിഡിയോ ഇംഗ്ലീഷ് മാധ്യമങ്ങളുടെ പേജുകളില്‍ അടക്കം വൈറലായിക്കൊണ്ടിരിക്കുകയാണ്. ടൈഗര്‍ 3 എന്ന ചിത്രമാണ് സല്‍മാന്‍ ഖാന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. നവംബര്‍ 13ന് റിലീസായ ചിത്രം വന്‍ വിജയമാണ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News