ബോളിവുഡിലെ ഒരു ജനപ്രിയ താരത്തിന്റെ കുട്ടിക്കാല ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. ഇതാരുടെ ചിത്രമാണെന്ന ചോദ്യത്തോടൊപ്പം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ആയിരങ്ങളാണ് കമ്മന്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിന്റെ സ്വന്തം ഭായി ജാനെന്നും സല്ലുഭായ് എന്നുമൊക്കെ അറിയപ്പെടുന്ന സൽമാൻ ഖാന്റെ ചിത്രമാണിത്.
Also Read: ടേസ്റ്റി അവല്‍ ഉപ്പുമാവ് ട്രൈ ചെയ്ത് നോക്കൂ…
View this post on Instagram
ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ് സൽമാന്റെ ജനനം. നടന്മാരായ അർബാസ് ഖാൻ, സൊഹൈൽ ഖാൻ എന്നിവരാണ് സഹോദരങ്ങൾ. അൽവിറ, അർപ്പിത എന്നിങ്ങനെ രണ്ടു സഹോദരിമാരും സൽമാനുണ്ട്. അഭിനേതാവെന്ന രീതിയിൽ മാത്രമല്ല, നിർമ്മാണരംഗത്തും സജീവമാണ് സൽമാൻ ഖാൻ.
Also Read: മെസിയെ മറികടന്ന് 2023ലെ മികച്ച കായിക താരമായത് ഈ ഇന്ത്യൻ താരം
ഫിറ്റ്നസ് ഫ്രീക്കായ സൽമാനെ മസിൽ ഖാനെന്ന് വിളിക്കുന്നവരുമുണ്ട്. ഏക് ലഡ്ക ഏക് ലഡ്കി, ചന്ദ്ര മുഖി, കുച്ച് കുച്ച് ഹോത്ത ഹയ്, ദബാങ്, ഏക് താ ടൈഗർ, ഹം ദിൽ ദെ ചുകെ സനം, തേരെ നാം, ടൈഗർ സിന്ദാ ഹേ, ബജ്‌രംഗി ബായ്ജാന്‍, സുൽത്താൻ, കിക്ക്, പ്രേം രത്തന്‍ ധന്‍ പായോ, ബോഡി ഗാർഡ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here