ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. എട്ടുമാസങ്ങള്‍ക്ക് മുമ്പ് സല്‍മാന്റെ വീടിന് നേരെ വെടിവെയ്പ്പ് നടന്നിരുന്നു. മുംബൈയിലെ ബാന്ദ്രയിലെ ഗ്യാലക്‌സി അപ്പാര്‍ട്ട്‌മെന്റിലുള്ള വസതിയിലാണ് താരം സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.
താരത്തിന്റെ വീടിന്റെ ജനലുകളെല്ലാം ഇപ്പോള്‍ ബുള്ളറ്റ്പ്രൂഫ് ആക്കിയിരിക്കുകയാണ്. ഹൈടെക് സുരക്ഷ സംവിധാനം വീട്ടില്‍ സജ്ജീകരിക്കുന്നതിനൊപ്പം ഹൈ റെസല്യൂഷന്‍ സിസിടിവി ക്യാമറയും സൂക്ഷ്മ നിരീക്ഷണത്തിനായി സ്ഥാപിച്ചിട്ടുണ്ട്.
സല്‍മാന്‍ ഖാന്‍ ആരാധകരെ കാണാനെത്തുന്ന ബാല്‍ക്കണിയെ പൊതിഞ്ഞാണ് ബുള്ളറ്റ്പ്രൂഫ് ഗ്ലാസ് സ്ഥാപിച്ചിട്ടുള്ളത്. ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലെ വണ്‍ബിഎച്ച്‌കെ ഫ്‌ളാറ്റിലാണ് സല്‍മാന്റെ താമസം. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ രണ്ടാം നിലയിലുമാണ് താമസം.
ഇക്കഴിഞ്ഞ ഏപ്രില്‍ 14ന് ബൈക്കിലെത്തിയ രണ്ടുപേരാണ് സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തിന് പിന്നില്‍ ഗുണ്ടാത്തലവനായ ലോറന്‍സ് ബിഷ്‌ണോയിയാണെന്ന് സംശയമുണ്ടെന്ന് താരം പൊലീസിന് മൊഴി നല്‍കിയിരുന്നു. തന്നെയും കുടുംബത്തെയും സംഘം ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് താരം പൊലീസിന് മൊഴി നല്‍കിയിരുന്നു.
ALSO READ: വയനാട് ആത്മഹത്യ; കത്ത് കിട്ടിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് വിഡി സതീശൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here