ഈ സിക്‌സ് പാക്കൊക്കെ വിഎഫ്എക്‌സല്ലേ? വേദിയിൽ ഷർട്ടിന്റെ ബട്ടനൂരി താരം

സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് കിസി കാ ഭായ് കിസി കി ജാൻ. ചിത്രത്തിന്റെ ട്രെയിലർ തിങ്കളാഴ്ച മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ പുറത്തിറക്കിയിരുന്നു. സൽമാൻ ഖാനും നായിക പൂജ ഹെഗ്ഡേയും ഉൾപ്പെടെയുള്ള ചിത്രത്തിലെ അഭിനേതാക്കളെല്ലാം ചേർന്നാണ് ട്രെയ്‌ലർ പുറത്തിറക്കിയത്.

നേരത്തെ പുറത്തുവന്ന സല്‍മാന്‍ ഖാന്റെ സിക്‌സ് പാക്ക് ലുക്ക് വിഎഫ്എക്‌സിന്റെ സഹായത്തോടെയുള്ളതാണെന്ന് പലരും വിമർശനമുന്നയിച്ചിരുന്നു. ഇതോടെ തന്റെ ശരിക്കുമുള്ള ശരീരപ്രകൃതം നേരിട്ട് വെളിപ്പെടുത്താൻ താരം വേദിതന്നെ തെരഞ്ഞെടുക്കുകയായിരുന്നു. സിക്‌സ് പാക്ക് വിഎഫ്എക്‌സ് ആണോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി വേദിയില്‍ വെച്ച് ഷര്‍ട്ടിന്റെ ബട്ടനുകള്‍ ഊരുകയായിരുന്നു താരം. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

നടൻ ഷർട്ടഴിക്കാൻ തുടങ്ങുമ്പോൾ ആരാധകർ ആർപ്പുവിളിക്കുന്നുമുണ്ട്. തെലുഗു താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബട്ടി, ജഗപതി ബാബു എന്നിവരാണ് ‘കിസി കാ ഭായ് കിസി കി ജാനി’ലെ മറ്റ് താരങ്ങള്‍. സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മിക്കുന്ന ചിത്രം ഫര്‍ഹദ് സംജിയാണ് സംവിധാനം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News