ലക്ഷങ്ങൾ വിലയുള്ള കാർ സ്വന്തമാക്കി സൽമാൻ ഖാന്റെ ബോഡി ഗാർഡ്; അമ്പരന്ന് സിനിമ ലോകം..!

ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഗാർഡ് എന്ന നിലയിൽ പലപ്പോഴും മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ള വ്യക്തി ആണ് ഷേര എന്നറിയപ്പെടുന്ന ഗുർമീത് സിങ് ജോളി. പലപ്പോഴും വാർത്തകളിലും നിറഞ്ഞിട്ടുണ്ട് ഗുർമീത് സിങ് ജോളി . ഇപ്പോഴിതാ അവസമായി ഷേര വാർത്തകളിൽ നിറയുന്നത് പുതിയ ഒരു കാർ സ്വന്തമാക്കികൊണ്ടാണ്. റേഞ്ച് റോവർ എസ് യു വിയായ സ്‌പോർട് ആണ് ഷേര സ്വന്തമാക്കിയ പുതിയ കാർ. കറുപ്പ് നിറത്തിലുള്ള റേഞ്ച് റോവർ സ്പോർട്ട് ആണ് ഷേര തെരെഞ്ഞെടുത്തിരിക്കുന്നത്.

Also Read: ‘ഇനിയും ഇന്ത്യൻ ടീമിൽ ധാരാളം മലയാളികളുണ്ടാകും; അതിനുള്ള തുടക്കമാകട്ടെ കേരള ക്രിക്കറ്റ് ലീഗ്’: മോഹൻലാൽ

ഇന്ത്യയിൽ അസ്സെംബിൾ ചെയ്യുന്ന റേഞ്ച് റോവർ സ്‌പോർട് രണ്ടു എൻജിൻ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. 3 ലീറ്റർ വി6 ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ 346 ബി എച്ച് പി കരുത്തും 700 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. 394 ബി എച്ച് പി പവറും 550 എൻ എം ടോർക്കും ലഭിക്കുന്ന വി6 ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് മറ്റൊന്ന്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് രണ്ടു എൻജിൻ മോഡലുകളിലും ഉപയോഗിക്കുന്നത്1.7 കോടി വില വരുന്ന വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Also Read: ഇനി സിഡിഎമ്മില്‍ പണം നിക്ഷേപിക്കുന്നത് ഒരു ആനക്കാര്യമല്ല; കാര്‍ഡ് ആവശ്യമില്ലാത്ത ഫീച്ചറുമായി റിസര്‍വ് ബാങ്ക്

സർവശക്തന്റെ അനുഗ്രഹത്താൽ പുതിയ അംഗത്തെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News