നമുക്കൊന്ന് സംസാരിച്ചാലോ? ലോറൻസ് ബിഷ്ണോയിയെ സൂം കോളിന് ക്ഷണിച്ച് സൽമാന്റെ മുൻ കാമുകി

SOMY ALI

ഗുണ്ടാ നേതാവായ ലോറൻസ് ബിഷ്ണോയിയെ സൂം കോളിന് ക്ഷണിച്ച് നടൻ സൽമാൻ ഖാന്റെ മുൻ കാമുകിയും അഭിനേത്രിയുമായ സോമി അലി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ ക്ഷണം.

വീഡിയോ കോൾ ചെയ്യാൻ താത്പര്യം ഉണ്ടെന്നും രാജസ്ഥാനത്തിലെ ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നുമാണ് സോമി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്. കുറിപ്പിൽ “ഭായ്” എന്നാണ് സോമി ലോറൻസിനെ അഭിസംബോധന ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസിനുവേണ്ടിയുള്ള നേരിട്ടുള്ള സന്ദേശം എന്നാണ് സോമി തന്റെ കുറിപ്പ് തുടങ്ങിയിരിക്കുന്നത്.

ALSO READ; അതുമൊരു ജീവൻ അല്ലെ! റോഡരികിൽ കിടന്ന പാമ്പിന് സിപിആർ നൽകി യുവാവ്, വീഡിയോ വൈറൽ

മഹാരാഷ്ട്ര എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്‌ണോയി ഏറ്റെടുത്തിരുന്നു. നടൻ സൽമാൻ ഖാനുമായുള്ള ബാബയുടെ അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ലോറൻസ് സംഘം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതിന് പിന്നാലെയാണ്
സോമിയുടെ ഈ പോസ്റ്റ് വൈറൽ ആയിരിക്കുന്നത്.

ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സൽമാനുമായി ബന്ധമുള്ളവർക്ക് ലോറൻസ് ബിഷ്‌ണോയി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് സൽമാൻ ഖാൻ്റെ സുരക്ഷ അടക്കം വർധിപ്പിച്ചിരുന്നു.സംശയാസ്‌പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 60-ലധികം പൊ ലീസുകാരെ ബാൻഡ്‌സ്‌റ്റാൻഡിനും സൽമാന്റെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിനു സമീപവും സർക്കാർ വിന്യസിച്ചിട്ടുണ്ട്.
പൊലീസിന് പുറമെ നിരവധി സിസിടിവി ക്യാമറകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News