1988ൽ രാജീവ് ഗാന്ധി സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഇന്ത്യൻ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ വിവാദ പുസ്തകം “ദ സാത്താനിക് വേഴ്‌സ്” (The Satanic Verses) 36 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തി.
പ്രവാചകനിന്ദ നടത്തുകയാണെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് കേന്ദ്രസർക്കാർ പുസ്തകം നിരോധിച്ചത്. അതിനാൽ തന്നെ പുസ്തകം വിപണിയിൽ ലഭ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഡൽഹിയിലെ ബഹ്‌റിസൺസ് ബുക്ക് സെല്ലേഴ്‌സിൽ പുസ്തകത്തിന്റെ പരിമിതമായ കോപ്പികൾ ലഭ്യമാണ്.
Also Read: കേന്ദ്ര ബജറ്റ് 2025: മധ്യവർഗത്തിന് ആശ്വാസമാകുന്ന രീതിയിൽ നികുതിയിളവിന് സാധ്യത
1988 ഒക്ടോബര്‍ അഞ്ചിനു കേന്ദ്ര കസ്റ്റംസ് ബോര്‍ഡ് ഇറക്കിയ ഉത്തരവു നിലനിൽക്കുന്നതു കൊണ്ട് സല്‍മാന്‍ റുഷ്ദിയുടെ ദ സാത്താനിക് വേഴ്സസ് എന്ന പുസ്തകം ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടി സന്ദീപന്‍ ഖാന്‍ എന്നയാൾ ഹർജി നൽകിയിരുന്നു . എന്നാൽ കോടതിയിൽ വിലക്ക് ഏര്‍പ്പെടുത്തിയ വിജ്ഞാപനം ഹാജരാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. അതിനാൽ ഇത്തരമൊരു വിലക്ക് നിലവിലില്ലെന്നു വേണം അനുമാനിക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചിരുന്നു.
Also Read: വാജ്‌പേയിയുടെ ജന്മശദാബ്‌ദി പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബിജെപി എംഎൽഎയ്ക്ക് ചീമുട്ടയേറ്
“ഞങ്ങൾക്ക് പുസ്തകം ലഭിച്ചിട്ട് കുറച്ച് ദിവസങ്ങളായി, ഇതുവരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിൽപ്പന മികച്ചതാണ്” ബഹ്‌റിസൺസ് ബുക്ക് സെല്ലേഴ്‌സ് ഉടമ രജനി മൽഹോത്ര പിടിഐയോട് പറഞ്ഞു. 1,999 രൂപ വിലയുള്ള പുസ്തകം നിലവിൽ ബഹ്‌റിസൺസ് ബുക്ക് സെല്ലേഴ്‌സ് സ്റ്റോറുകളിൽ മാത്രമാണ് ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here