സൽമാൻ ഖാന് നേരെയുള്ള വധഭീഷണിയിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

salman khan

സൽമാൻ ഖാന് നേരെ വന്ന വധഭീഷണി സന്ദേശത്തില്‍ സിനിമാ കഥയെ വെല്ലുന്ന വൻ ട്വിസ്റ്റ്. സൽമാൻ ഖാന്റെ അടുത്ത ചിത്രമായ സിക്കന്ദറിന് വേണ്ടി പാട്ടെഴുതിയ സൊഹൈൽ പാഷയാണ് നവംബർ ഏഴിലെ ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. തന്‍റെ പാട്ട് ഹിറ്റ് ആകാന്‍ വേണ്ടി ഒപ്പിച്ച പണിയാണിതെന്നാണ് യൂട്യൂബര്‍ കൂടിയായ സൊഹൈൽ പറഞ്ഞതായാണ് പൊലീസ് പറയുന്നത്. കർണാടകയിലെ റായ്ചൂരില്‍ നിന്നാണ് സൊഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നവംബർ ഏഴിനാണ് മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂം വാട്‌സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം വന്നത്. അഞ്ച് കോടി തന്നില്ലെങ്കിൽ സൽമാൻ ഖാനെയും ‘മേം സിക്കന്ദർ ഹും’ എന്ന പാട്ടെഴുതിയ ആളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

ALSO READ; മീറ്റ് ദിസ് മമ്മി… പേടിപ്പിച്ചു, ത്രില്ലടിപ്പിച്ചു ചിരിപ്പിക്കാൻ ‘ഹലോ മമ്മി’ എത്തുന്നു നവംബർ 21 ന്! ട്രെയ്‌ലർ പുറത്ത്

ഇനി പാട്ടെഴുതാൻ പറ്റാത്ത രീതിയിലാകും അദ്ദേഹത്തിന്റെ അവസ്ഥയെന്നും ധൈര്യമുണ്ടെങ്കിൽ സൽമാൻ ഖാൻ രക്ഷിക്കട്ടേയെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു. ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേരിലായിരുന്നു സന്ദേശം. സൊഹൈൽ തന്നെയായിരുന്നു ഭീഷണി സന്ദേശം അയച്ചത്.

പാട്ട് ഹിറ്റാകാനും തന്നെ നാലാൾ അറിയാനും വേണ്ടിയാണ് സൊഹൈൽ ഈ കൈവിട്ട കളിക്ക് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. രാഷ്ട്രീയ നേതാവ് ബാബ സിദ്ദീഖി കൊല്ലപ്പെട്ടതിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേരിൽ സൽമാൻ ഖാന് ഇടയ്ക്കിടെ ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ട്. അതിനാൽ കനത്ത സുരക്ഷയാണ് നടന് ഏർപ്പെടുത്തിയിരിക്കുന്നത്. റായ്ച്ചൂരിനടത്തുള്ള മാനവി ഗ്രാമത്തിൽ വെച്ചാണ് സൊഹൈലിനെ പൊലീസ് പിടികൂടിയത്.  സൊഹൈലിനെ മുംബൈ കോടതിയില്‍ ഹാജരാക്കി. രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News