‘ചന്ദ്രയാൻ-3 യുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും അഭിവാദ്യങ്ങൾ ‘, കെ കെ രാഗേഷ്

ചന്ദ്രയാൻ -3ന്റെ വിക്ഷേപണം വിജലക്ഷ്യം കൈവരിച്ചത് ഓരോ ഭാരതീയന്റെയും അഭിമാന നിമിഷങ്ങളായിരുന്നു. ചന്ദ്രയാൻ -3 യുടെ ലക്ഷ്യം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക എന്നതാണ്.കെൽട്രോൺ, കെ.എം.എം.എൽ, എസ്.ഐ.എഫ്.എൽ എന്നിവ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. മുൻ എംപി കെ കെ രാഗേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…

” മേയ് അവസാനവാരം ഐഎസ്ആർഒയുടെ രണ്ടാം തലമുറ നാവിഗേഷൻ സാറ്റ്ലൈറ്റായ എൻവിഎസ് -01 നെ ഭ്രമണപഥത്തിലെത്തിക്കാൻ ശ്രീഹരിക്കോട്ടയിൽ ജിഎസ്എൽവി-എഫ്12 വിജയകരമായി വിക്ഷേപിച്ചപ്പോൾ കേരളത്തിന് അഭിമാനിക്കാൻ വക നൽകിയത് കെൽട്രോണായിരുന്നു.അന്ന് ഈ ദൗത്യത്തിനായി ഐഎസ്ആർഒയ്ക്ക് 45 ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ ലഭ്യമാക്കിയത് കെൽട്രോണായിരുന്നു. അതേപോലെ കഴിഞ്ഞദിവസത്തെ ചന്ദ്രയാൻ-3 യുടെ വിക്ഷേപണത്തിലും കേരളത്തിനും കേരളത്തിന്റെ പൊതുമേഖലയ്ക്കും അഭിമാനിക്കാൻ നേട്ടങ്ങൾ ഏറെയാണ്.കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്‌ഥാപനങ്ങളായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ), സ്റ്റീൽ ആൻ്റ് ഫോർജിങ്ങ്സ് ലിമിറ്റഡ് (എസ്.ഐ.എഫ്.എൽ) എന്നീ മൂന്ന് സ്‌ഥാപനങ്ങളാണ് ഐഎസ്ആർഒയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്.കെൽട്രോൺ 41 ഇലക്ട്രോണിക്സ് മൊഡ്യൂൾ പാക്കേജുകളാണ് ചന്ദ്രയാൻ-3 ദൗത്യത്തിലേക്ക് നിർമ്മിച്ച് നൽകിയത്. ചവറ കെഎംഎംഎലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ ലോഹങ്ങളാണ് ബഹിരാകാശ പേടകത്തിലെ അവശ്യ ഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചത്. ടൈറ്റാനിയം, അലൂമിനിയം ഫോർജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമ്മിച്ചു നൽകിയാണ് എസ്.ഐ.എഫ്.എൽ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായത്.ചന്ദ്രയാൻ-3 യുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും അഭിവാദ്യങ്ങൾ അറിയിക്കുകയാണ്. രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യത്തിനായി സുപ്രധാന സംഭാവനകൾ നൽകിയ കേരളത്തിന്റെ സ്വന്തം പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ കൂടി ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News