‘തീവ്ര വലതുപക്ഷത്തെ തറപറ്റിച്ച ഫ്രാൻസ് ജനതയ്ക്ക് സല്യൂട്ട്, സമാധാനത്തിനും ഐക്യത്തിനും ഭീഷണിയായവരെ ചെറുക്കാൻ ഇടതുപക്ഷത്തിനേ കഴിയു എന്ന് തെളിയിച്ചു’; സീതാറാം യെച്ചൂരി

ഫ്രാൻസ് ജനതയെ അഭിവാദ്യം ചെയ്ത് സീതാറാം യെച്ചൂരി. സമാധാനത്തിനും ഐക്യത്തിനും ഭീഷണിയായവരെ ചെറുക്കാൻ ഇടതുപക്ഷത്തിനേ കഴിയു എന്ന് തെളിയിച്ചുവെന്നും യെച്ചൂരി പറഞ്ഞു. ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ ഇടതിന്റെ വിജയത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രതികരണം നടത്തിയത്.

കുറിപ്പിന്റെ പൂർണ രൂപം;

തീവ്ര വലതുപക്ഷത്തെയും അതിൻ്റെ വിദ്വേഷത്തിൻ്റെയും ഭയത്തിൻ്റെയും സാമൂഹിക ധ്രുവീകരണത്തിൻ്റെയും രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയതിന് ഫ്രാൻസിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. വ്യക്തവും നിശ്ചയദാർഢ്യമുള്ളതുമായ ഇടതുപക്ഷത്തിന് സമാധാനത്തിനും ഐക്യത്തിനും ഭീഷണിയായ ആഗോള രാഷ്ട്രീയ വലതുപക്ഷ മാറ്റത്തെ എങ്ങനെ ചെറുക്കാനും പരാജയപ്പെടുത്താനും കഴിയുമെന്നതിൻ്റെ വഴി അവർ കാണിച്ചുതന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News