ഓപ്പൺ എഐ സ്ഥാപകൻ സാം ആൾട്ട്മാനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി സഹോദരി ആൻ ആൾട്ട്മാൻ. സഹോദരൻ തന്നെ പല തവണ പീഡിപ്പിച്ചുവെന്നും ഇത് മൂലം തനിക്ക് കടുത്ത മാനസിക, വൈകാരിക ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും ആൻ പറഞ്ഞു. മിസോറിയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി ഫയൽ ചെയ്തിട്ടുണ്ട്.
1997 നും 2006 നും ഇടയിൽ സഹോദരൻ തന്നെ തുടർച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് ആനിൻ്റെ പരാതി. മിസോറിയിലെ ക്ലേട്ടണിലുള്ള കുടുംബ വീട്ടിൽവെച്ചായിരുന്നു സംഭവം എന്നാണ് പരാതിയിൽ പരാമർശിക്കുന്നത്. സാമിന് പന്ത്രണ്ടും തനിക്ക് മൂന്ന് വയസും ഉള്ളപ്പേഴാണ് പീഡനം തുടങ്ങിയതെന്നും പ്രായപൂർത്തിയാകുന്നതുവരെ ഈ ഉപദ്രവം തുടർന്നുവെന്നും ആൻ പരാതിയിൽ പറയുന്നുണ്ട്.
ALSO READ; നോക്ക് മക്കളെ നോക്ക്! കാനഡയെ ഉൾപ്പെടുത്തിയ പുതിയ ഭൂപടവുമായി ട്രംപ്, നടക്കില്ലെന്ന് ട്രൂഡോ
അതേസമയം സഹോദരിയുടെ ആരോപണം അസംബന്ധമെന്ന് പറഞ്ഞുകൊണ്ട് സാം രംഗത്ത് വന്നു. ആനിൻ്റെ ആരോപണം അസംബന്ധമാണെന്നും സഹോദരി മാനസികാരോഗ്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും ഇതാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കാൻ കാരണമായതെന്നും സാം എക്സിൽ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here