‘കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ല; വർഗീയ വിഭജനമുണ്ടാക്കി ഒരു സമൂഹത്തെ ഒറ്റപ്പെടുത്താൻ ബിജെപി ശ്രമിയ്ക്കുന്നു…’: സമ്മദ് പൂക്കോട്ടൂർ

samad pookkottur

കേന്ദ്ര ബാലാവകാശ കമ്മീഷന്റെ മദ്രസകൾക്കെതിരെയുള്ള നീക്കം പ്രതിഷേധാർഹമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി സമ്മദ് പൂക്കോട്ടൂർ. കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ മദ്രസകളെ ബാധിക്കില്ല. കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ല. ഉത്തരേന്ത്യയിലെ മദ്രസകളെയാണ് ഇത്തരം തീരുമാനങ്ങൾ ബാധിക്കുക. സമസ്ത ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നും സമ്മദ് പൂക്കോട്ടൂർ.

Also Read; അമ്മ തൊട്ടിലില്‍ നവരാത്രി ദിനത്തില്‍ പുതിയൊരു അതിഥിയെത്തി, ‘നവമി’ എന്ന് പേര്

കേന്ദ്രത്തിന്റെ ഈ നിർദേശം രാജ്യത്തെ മൗലികാവകശങ്ങൾക്ക് എതിരാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സമ്മദ് പൂക്കോട്ടൂർ പറഞ്ഞു. ഇതിനെ ജനാധിപത്യപരമായി ചെറുക്കണം. മദ്രസകളുടെ കുറവുകൾ പരിഹരിക്കുകയാണ് വേണ്ടത്, അടച്ചുപൂട്ടുന്നതല്ല പരിഹാരം. രാജ്യത്ത് ഈ നിയമം വന്നാൽ കേരളത്തിലും നടപ്പാക്കേണ്ടിവരുമെന്നും, മദ്രസകൾ അടച്ചുപൂട്ടേണ്ടിവരുമെന്നും സമ്മദ് പൂക്കോട്ടൂർ.

Also Read; ‘വ്രതമെടുത്ത് മാലയിട്ട് വരുന്ന ഒരു ഭക്തനും ദർശനം നിഷേധിക്കില്ല, ഒരു കലാപവും ഉണ്ടാവാൻ സർക്കാർ അനുവദിക്കില്ല’: മന്ത്രി വി എൻ വാസവൻ

അതേസമയം, ചർച്ച പോലും ഇല്ലാതെ നിയമമുണ്ടാക്കുന്ന രീതിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും, ഇത് നിയമപരമായി നേരിടുമെന്നും സമ്മദ് പൂക്കോട്ടൂർ പ്രതികരിച്ചു. ഇത് മുസ്ലിം വിഷയമായി കാണേണ്ടതല്ല. വർഗീയ വിഭജനമുണ്ടാക്കി ഒരു സമൂഹത്തെ ഒറ്റപ്പെടുത്താൻ ബിജെപി ശ്രമിയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News