സമാജ്‌വാദി പാര്‍ട്ടി ചീഫ് വിപ്പ് രാജിവച്ചു; ‘ഓപ്പറേഷന്‍ താമര’സജീവമാക്കി ബിജെപി

‘ഓപ്പറേഷന്‍ താമര’സജീവമാക്കി ബിജെപി. മനോജ് കുമാര്‍ പാണ്ഡെ സമാജ്‌വാദി പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവച്ചു.

ALSO READ:  ഗഗന്‍യാന്‍ ദൗത്യം; ബഹിരാകാശ യാത്രികരുടെ പേരുകള്‍ പുറത്ത്

ഉത്തര്‍പ്രദേശില്‍ പത്ത് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂറുമാറ്റമുണ്ടാകുമോ എന്ന ആശങ്കയിലാണ് സമാജ് വാദി പാര്‍ട്ടി. ഇതിനിടയിലാണ് വിപ്പിന്റെ രാജി.യുപിയില്‍ ബിജെപിക്ക് ഏഴും എസ്പിക്ക് മൂന്നും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള അംഗസംഖ്യയാണ് ഉള്ളത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയിലെ പത്തോളം എംഎല്‍എമാര്‍ ബിജെപിക്കൊപ്പമാണെന്നാണ് അവരുടെ അവകാശവാദം. ഈ സാഹചര്യത്തില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എംഎല്‍എമാരുടെ യോഗം വിളിച്ചതില്‍ എട്ട് എംഎല്‍എമാര്‍ വിട്ടുനിന്നു. ഇവരെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവ്. ഹിമാചല്‍ പ്രദേശിലെ ഒരു സീറ്റിലും ഇന്നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതല്‍ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണല്‍ നടക്കും.

ALSO READ: ഇഡലി ബാക്കി വരാറുണ്ടോ? എങ്കിൽ കളയേണ്ട…ഉണ്ടാക്കാം ഒരു കിടിലൻ വിഭവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News