പക്ഷാഘാതം കേള്‍വിയെ ബാധിച്ചു; ശുഭയ്ക്ക് താങ്ങായി ‘സമ’ത്തിന്റെ സ്‌നേഹ സമ്മാനം!

ജീവിതത്തില്‍ അപ്രതീക്ഷിതമായി പക്ഷാഘാതം വില്ലനായപ്പോള്‍ ഗായിക ശുഭ രഘുനാഥിന് കൈത്താങ്ങായിരിക്കുകയാണ് മലയാള പിന്നണി ഗായകരുടെ സംഘടനയായ സമം. കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിച്ച ശുഭയ്ക്ക് ശ്രവണസഹായിയാണ് സമം വാങ്ങി നല്‍കിയത്.
മലയാള നാടക പിന്നണി ഗാനത്തെ സജീവ സാന്നിധ്യമായ ശുഭ മികച്ച നാടക പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം അഞ്ചു തവണ നേടിയ കലാകാരി കൂടിയാണ്.

ALSO READ: കോട്ടപ്പടി നൂലേലി ചിറയിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കരുനാഗപ്പള്ളി ശ്രീരാഗ് സ്റ്റുഡിയോയില്‍ വച്ചാണ് സമം ഭാരവാഹികള്‍ ശുഭയ്ക്ക് ശ്രവണസഹായി കൈമാറിയത്. തുടര്‍ന്ന് ബി.കെ.ഹരിനാരായണന്‍ എഴുതി വിജേഷ് ഗോപാല്‍ ഈമണമിട്ട കൃഷ്ണഭക്തിഗാനം ശുഭ പാടി. ഈ പാട്ട് വിഷുദിനത്തില്‍ സമത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി പുറത്തുവിടും. കഴിഞ്ഞവര്‍ഷമാണ് ശുഭയ്ക്ക് പക്ഷാഘാതം ഉണ്ടായത്.

ഉച്ചസ്ഥായിയിലുള്ള ശബ്ദവീചികള്‍ കേള്‍ക്കാന്‍ സാധിക്കാതെ വന്നു. ഇതോടെ സംഗീതരംഗത്തു വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടായി. പിന്നീട്, ഡോ.സുനില്‍ മാത്യുവിന്റെ നിരീക്ഷണത്തില്‍ വിദേശനിര്‍മിത ശ്രവണസഹായി ഉപയോഗിച്ച് കേള്‍വിക്കുറവ് പൂര്‍ണമായി പരിഹരിക്കാനാകുമെന്നു മനസിലാക്കി. ഏഴ് ലക്ഷം രൂപ വേണമെന്ന അവസ്ഥ നിരാശയിലാക്കി. അതിനിടയിലാണ് സമത്തിന്റെ ഇടപെടലുണ്ടായത്. ഇപ്പോള്‍ പാട്ടിന്റെ ലോകത്തേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് ഭക്തിഗാനങ്ങളിലൂടെയും ചലച്ചിത്ര ഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനം നിറച്ച ശുഭ.

ALSO READ: ഗുണ്ടാ നേതാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ പിടിയിൽ

സമം പ്രസിഡന്റ് സുദീപ് കുമാര്‍, ജനറല്‍ സെക്രട്ടറി രവിശങ്കര്‍, ഭരണസമിതി അംഗങ്ങളായ ജി.ശ്രീറാം, അന്‍വര്‍ സാദത്ത്, സംഗീത സംവിധായകന്‍ അഞ്ചല്‍ ഉദയകുമാര്‍, ശ്രീരാഗ് സ്റ്റുഡിയോ ഉടമസ്ഥന്‍ ബഷീര്‍, സൗണ്ട് എന്‍ജിനീയര്‍ റെജി തുടങ്ങിയവരും ശുഭയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News