നാഗചൈതന്യയുടെ ടാറ്റൂ നീക്കം ചെയ്ത് സാമന്ത; നിരാശയില്‍ ആരാധകര്‍

നാഗചൈതന്യയുടെ പേരില്‍ ചെയ്ത ടാറ്റൂ ഒഴിവാക്കി നടി സാമന്ത റൂത്ത് പ്രഭു. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളില്‍ വയറിന്റെ ഭാഗത്തുള്ള ടാറ്റൂ നീക്കം ചെയ്തതായാണ് കാണപ്പെടുന്നത്. ഇരുവരും പ്രണയത്തിലായിരുന്ന സമയത്ത് സാമന്ത മൂന്ന് ടാറ്റൂസ് ചെയ്തിരുന്നു.

READ ALSO:നെടുമുടി അരങ്ങൊഴിഞ്ഞിട്ട് 2 വര്‍ഷം…

ആദ്യത്തേത് സാമന്തയുടെ കഴുത്തിന് പിന്നിലായി ചെയ്ത ടാറ്റൂ ആയിരുന്നു. സാമന്തയും നാഗചൈതന്യയും തമ്മില്‍ കാണാന്‍ ഇടയാക്കിയ ആദ്യ സിനിമയുടെ ചുരുക്കപ്പേരാണ് അതെന്നാണ് ആരാധകര്‍ പറയുന്നത്. പുരുഷന്റെ വാരിയെല്ലു കൊണ്ടാണ് പങ്കാളിയ്ക്ക് ജീവന്‍ നല്‍കിയത് എന്ന സങ്കല്‍പത്തില്‍ നാഗചൈതന്യയുടെ ചുരുക്കപ്പേരായിരുന്നു വലത് വശത്തുള്ള വാരിയെല്ലിന് മുകളിലായി സാമന്ത ടാറ്റൂ ചെയ്തിരുന്നത്. വിവാഹത്തിന് ശേഷം ഒരിക്കല്‍ ഈ ടാറ്റൂവിനെക്കുറിച്ച് സാമന്ത തുറന്നുപറഞ്ഞിരുന്നു.

സാമന്തയും നാഗചൈതന്യയും ചെയ്തിട്ടുള്ള കപ്പിള്‍ ടാറ്റൂവായിരുന്നു മൂന്നാമത്തേത്. പരസ്പരം ഉന്നം വെച്ചിട്ടുള്ള ആരോ മാര്‍ക്കുകളായിരുന്നു അത്. ഇരുവരും 2017 ലാണ് വിവാഹിതരായത്. 2021ല്‍ വേര്‍പിരിയുകയായിരുന്നു.

READ ALSO:അമീറയെ മമ്മൂട്ടി കണ്ടു : ഇനി അമീറക്ക് ലോകം കാണാം; നാളെ ലോക കാഴ്ച്ചദിനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News