25 കോടിയോ? എന്നെ നോക്കാന്‍ എനിക്കറിയാം; ഗോസിപ്പ് വാര്‍ത്തയ്‌ക്കെതിരെ സാമന്തയുടെ പ്രതികരണം

ഒരു തെലുങ്ക് സൂപ്പര്‍ താരത്തില്‍ നിന്ന് തന്റെ ചികിത്സയ്ക്കായി സാമന്ത 25 കോടി രൂപ കടം വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി താരം രംഗത്ത്. രോഗങ്ങളെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ആളുകള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിലൂടെ അഭ്യര്‍ത്ഥിച്ചു.

”മയോസിറ്റിസ് ചികിത്സിക്കാന്‍ 25 കോടി!? ആരോ നിങ്ങളെ പറ്റിച്ചെന്നാണ് തോന്നുന്നത്. അതിന്റെ ഏറ്റവും ചെറിയ അംശം മാത്രമേ ഞാന്‍ ചികില്‍സിക്കാന്‍ ചിലവഴിച്ചുള്ളൂ എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കൂടാതെ, എന്റെ കരിയറില്‍ ഞാന്‍ ചെയ്ത എല്ലാ ജോലികള്‍ക്കും മാര്‍ബിളാണ് പ്രതിഫലം ലഭിച്ചതായി ഞാന്‍ കരുതുന്നില്ല. അതിനാല്‍, എന്നെ നോക്കാന്‍ എനിക്ക് നന്നായി അറിയാം. നന്ദി.’ – സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.

2022ലാണ് മയോസിറ്റിസ് എന്നറിയപ്പെടുന്ന ഇമ്മ്യൂണിറ്റി ഡിസോര്‍ഡര്‍ തനിക്ക് ഉണ്ടെന്ന് സാമന്ത വെളിപ്പെടുത്തിയത്. തുടര്‍ന്ന് വളരെക്കാലം നടി ഇടവേളയെടുത്തു. തുടര്‍ന്നാണ് ശാകുന്തളത്തിലൂടെ താരം തിരിച്ചുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News