പേടിച്ചു വിറച്ചിട്ടാണ് ‘ഊ ആണ്ടാവാ മാവാ’ ആദ്യ ഷോട്ടില്‍ നിന്നത്: കാരണം വ്യക്തമാക്കി സമന്ത

തെന്നിന്ത്യൻ സിനിമാ ലോകം ഏറ്റെടുത്ത ഒരു പാട്ടാണ് പുഷ്പയിലെ ‘ഊ ആണ്ടാവാ മാവാ’,.സമന്തയുടെ ആദ്യത്തെ ഐറ്റം സോങ്ങും, നിരവധി ആരാധകരുള്ള ഒരു ഫാസ്റ്റ് നമ്പറുമാണ് ഈ പാട്ട്. ഇപ്പോഴിതാ ഈ പാട്ട് ഷൂട്ട് ചെയ്തപ്പോൾ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടി സമന്ത. പാട്ടിന്റെ ആദ്യ ഷോട്ടിൽ താൻ പേടിച്ചു വിറച്ചു പോയി എന്നാണ് താരം പറയുന്നത്.

സമന്ത പറഞ്ഞത്

ALSO READ: നിഷേധിച്ചിട്ടും ബലമായി ചുംബിച്ചു, തുടർന്ന് ലൈംഗികാതിക്രമം; ഗോൾഡൻ ഗ്ലോബ്‌സ്‌ ജേതാവിന് എട്ടുമാസം തടവും അഭിനയത്തിൽ നിന്ന് സസ്‌പെൻഷനും

ഞാന്‍ എപ്പോഴും അത്ര നല്ലതല്ല എന്ന് സ്വയം തോന്നുന്ന മണ്ഡലങ്ങളില്‍ തന്നെയാണ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. എനിക്ക് ഞാന്‍ നല്ല ചന്തവും ഓമനത്വവുമുള്ള ആളാണെന്ന് തോന്നിയിട്ടില്ല, എന്നെ കാണാന്‍ മറ്റു പെണ്‍കുട്ടികളെ പോലെ ആണെന്നും തോന്നാറില്ല. അതുകൊണ്ട് തന്നെ, എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ വെല്ലുവിളി ആയിരുന്നു.

ALSO READ: ‘മെലഡിയും ഇന്ത്യൻ ശാസ്ത്രീയ സംഗീതവും തേങ്ങാക്കുലയുമാണ് പവിത്രമായ ഗാനം എന്ന് കരുതിയവരുടെ ചെകിട്ടത്തേറ്റ അടിയാണ് ജാസിയുടെ പാട്ടുകൾ’

‘ഊ ആണ്ടാവാ..’ പാട്ടിന്റെ ആദ്യത്തെ ഷോട്ട് എടുക്കുന്ന സമയത്ത് ഞാന്‍ പേടികൊണ്ട് വിറക്കുകയായിരുന്നു. കാരണം സെക്‌സി ആയി അഭിനയിക്കുക എന്ന് പറയുന്നത് എന്റെ ഏരിയ അല്ല. പക്ഷെ ഒരു നടി എന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും അത്ര സുഖകരമല്ലാത്ത, വിട്ടുകൊടുക്കാത്ത ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകണമെന്ന് ഉറപ്പുവരുത്താറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News