‘ശരീരവുമായി ഒരുപാട് യുദ്ധങ്ങള്‍; പ്രൊഫഷണലി പരാജയപ്പെട്ട വര്‍ഷം’; വികാരനിര്‍ഭരമായ കുറിപ്പുമായി സാമന്ത

മയോസൈറ്റിസ് രോഗനിര്‍ണയത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം വികാരനിര്‍ഭരമായ കുറിപ്പുമായി നടി സാമന്ത. ശരീരവുമായി ഒരുപാട് യുദ്ധം ചെയ്ത, പ്രൊഫഷണി പരാജയപ്പെട്ട വര്‍ഷമാണ് കടന്നുപോയതെന്ന് സാമന്ത പറയുന്നു. ചില സമയങ്ങളില്‍ വലിയ വിജയങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍ പോലും മുന്നോട്ടുപോകുക എന്നത് വിജയമാണെന്നും സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Also Read- ഞങ്ങളുടെ കുഞ്ഞിന്റെ പേര് ബിപോര്‍ജോയ്; ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ കുഞ്ഞിന് പേരിട്ട് കുടുംബം

നിര്‍ബന്ധിതമായ ന്യൂ നോര്‍മലിന്റെ ഒരു വര്‍ഷമാണ് കടന്നുപോയതെന്ന് സാമന്ത പറയുന്നു. തന്റെ ശരീരവുമായി ഒരുപാട് യുദ്ധങ്ങള്‍ നടന്നു. ഉപ്പോ പഞ്ചസാരയോ ധാന്യങ്ങളോ ഇല്ലാത്ത മരുന്നുകളുടെ കോക്ടെയ്ല്‍, നിര്‍ബന്ധിത അടച്ചുപൂട്ടല്‍, നിര്‍ബന്ധിതമായുള്ള പുനരാരംഭം. അര്‍ത്ഥവും പ്രതിഫലനവും ആത്മപരിശോധനയും തിരഞ്ഞ ഒരു വര്‍ഷം, പ്രൊഫഷണലി പരാജയപ്പെട്ട വര്‍ഷമാണിതെന്നും സാമന്ത പറഞ്ഞു.

Also Read- ‘സ്വയം വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷം’; വിവാഹ വാര്‍ഷികം ആഘോഷമാക്കി ക്ഷമ ബിന്ദു; ആശംസകളുമായി സോഷ്യല്‍മീഡിയ

പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഒരു വര്‍ഷം കൂടിയാണ് കടന്നുപോയത്. അനുഗ്രഹങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും വേണ്ടിയല്ല, ശക്തിയും സമാധാനവും കണ്ടെത്താനുള്ള പ്രാര്‍ത്ഥനയായിരുന്നു. എല്ലാം എല്ലായ്പ്പോഴും നിങ്ങളുടെ വഴിക്ക് പോകുന്നില്ലെന്ന് തന്നെ പഠിപ്പിച്ച ഒരു വര്‍ഷം.
നിയന്ത്രിക്കാവുന്നവയെ നിയന്ത്രിക്കണം, ബാക്കിയുള്ളവ ഉപേക്ഷിക്കണം ഓരോ പടിയും മുന്നോട്ട് നീങ്ങണം. വലിയ വിജയങ്ങളല്ല, മറിച്ച് മുന്നോട്ട് പോകുന്നത് തന്നെ ഒരു വിജയമാണ്. കാര്യങ്ങള്‍ വീണ്ടും പൂര്‍ണമാകുന്നതുവരെ കാത്തിരിക്കരുത്, ഭൂതകാലത്തില് മുഴുകിയിരിക്കരുതെന്നും സാമന്ത കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News