‘ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി’, സാമന്ത പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് വൈറൽ: ഞങ്ങളുടെയും ഫേവറിറ്റെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പം സാമന്ത പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി എന്ന ക്യാപ്‌ഷനോടെ ഇൻസ്റ്റഗ്രാമിലാണ് സാമന്ത ചിത്രം പങ്കുവെച്ചത്. മറ്റൊരു പ്രിയപ്പെട്ട ഫഹദ് ഫാസിൽ എന്ന ക്യാപ്ഷ്യനോടെ ഫഹദിന്റെ ഒരു ചിത്രവും സാമന്ത പങ്കുവെച്ചു. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ പങ്കുവെക്കുന്നത്.

ALSDO READ: ‘ഗാസ സിറ്റിയിൽ സഹായം കാത്തു നിന്നവർക്ക് മേൽ വന്നുവീണത് പീരങ്കികൾ’, നിരപരാധികളെ കൊന്നൊടുക്കുന്നത് തുടർന്ന് ഇസ്രയേൽ

മുൻപും സാമന്ത മലയാളം ഫിലിം ഇന്ഡസ്ട്രിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ജിയോബേബി-മമ്മൂട്ടി ചിത്രം കാതൽ കണ്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്‍റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തില്‍ പുറത്തു കടക്കാന്‍ എനിക്ക് ആവില്ല”, സാമന്ത കുറിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News