ജയില്‍മോചിതനായി വീട്ടിലെത്തിയ അല്ലു അര്‍ജുനെ കുടുംബാംഗങ്ങൾ സ്വീകരിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. കീഴ്‌ക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട അല്ലു അര്‍ജുന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അനിശ്ചിതത്വങ്ങൾക്ക് ശേഷം അദ്ദേഹം ഒടുവിൽ വീട്ടിലെത്തിയത്. സംഭവത്തിൽ താരങ്ങൾ അടക്കം നിരവധി പേർ പ്രതികരണം അറിയിക്കുകയും നടന്‍റെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.
അല്ലു അർജുൻ തിരികെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളെ ആലിംഗനം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ പങ്കു വച്ച് നടി സാമന്ത നടത്തിയ വൈകാരികമായ പ്രതികരണമാണ് അതിൽ പുതിയത്.
ALSO READ; അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നതിൻ്റെ യഥാർഥ കാരണം ഇത്; തുറന്നുപറഞ്ഞ് വിക്രാന്ത് മാസി
‘ഞാൻ കരയുകയല്ല, ഓക്കേ’- എന്നായിരുന്നു നടി കുറിച്ചത്. പോസ്റ്റിൽ അല്ലുവിനെയും ഭാര്യയെയും മെൻഷൻ ചെയ്തിട്ടുമുണ്ട്. ഒപ്പം കരയുന്ന ഇമോജികളും പങ്കുവച്ചിട്ടുണ്ട്. അതേസമയം ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അല്ലു അര്‍ജുന്‍റെ സ്വാതന്ത്ര്യത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടിയാണ് തെലങ്കാന ഹൈക്കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ‘ഒരു നടനായതിനാല്‍ ഇങ്ങനെ തടവിലിടാന്‍ കഴിയില്ല’ എന്നും ഉത്തരവിലുണ്ട്. കീഴ്‌ക്കോടതി 14 ദിവസത്തേക്ക് ജയിലിലടച്ചതിനെ തുടര്‍ന്നാണ് അല്ലു അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞയാഴ്ച ഹൈദരാബാദ് തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും ഒമ്പത് വയസ്സുള്ള മകന് പരിക്കേല്‍ക്കുകയും ചെയ്തത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ആ കുടുംബത്തിന്‍റെ ഒപ്പം എപ്പോഴുമുണ്ടാകുമെന്നും അല്ലു അർജുൻ പറഞ്ഞു.
VIDEO – #AlluArjun's Home Coming.
— Gulte (@GulteOfficial) December 14, 2024
Emotional Moments…!! pic.twitter.com/9357C2nEBZ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here