‘നീ അത്ര മിടുക്കിയല്ല, ഇന്ത്യന്‍ വിദ്യാഭ്യാസത്തിന് നിലവാരം കുറവായത് കൊണ്ടാണ് ഒന്നാം റാങ്ക് കിട്ടുന്നത്’; അച്ഛന്റെ വാക്കുകളെ കുറിച്ച് സാമന്ത

samantha

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു തെന്നിന്ത്യൻ താരം സാമന്തയുടെ പിതാവ് മരണപെട്ടത്. സാമന്തയുടെ ജീവിതത്തില്‍ ഏറ്റവും വലിയ പിന്തുണ നല്‍കി കൂടെ നിന്നത് പിതാവായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ തന്റെ പിതാവിനെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്.

താൻ അത്ര മിടുക്കിയല്ലെന്ന് തന്നോട് അച്ഛന്‍ പറഞ്ഞിരുന്നുവെന്നും ഇന്ത്യന്‍ വിദ്യാഭ്യാസത്തിന് നിലവാരം കുറവായത് കൊണ്ടാണ് തനിക്ക് ഒന്നാം റാങ്ക് കിട്ടുന്നതെന്നും പിതാവ് പറഞ്ഞിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. ഇങ്ങനെ ഏതൊരു കുട്ടിയോട് പറഞ്ഞാലും അവരുടെ ഉള്ളില്‍ സ്വയം താനൊരു മിടുക്കിയല്ലെന്നും മിടുക്കനല്ലെന്നുമുള്ള തോന്നലുണ്ടാവും. താനും വളരെക്കാലം അങ്ങനെയാണ് വിശ്വസിച്ചത് എന്നും താരം പറഞ്ഞു.മിക്ക ഇന്ത്യന്‍ മാതാപിതാക്കളും അങ്ങനെയാണെന്ന് താൻ കരുതുന്നുവെന്നും പിന്നീട് തന്റെ ആത്മാഭിമാനം വളര്‍ത്താന്‍ പിതാവിന്റെ ഈ സംസാരത്തിലൂടെ സാധിച്ചുവെന്നുമാണ് നടി പറഞ്ഞത്.

also read: നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു
അതേസമയം സാമന്തയുടെ കാര്യത്തില്‍ ആകുലതയുള്ള പിതാവായിരുന്നു ജോസഫ് പ്രഭു. നാഗ ചൈതന്യയുമായിട്ടുള്ള സാമന്തയുടെ വിവാഹമോചനം പിതാവിനെ വല്ലാതെ ബാധിച്ചു. സാമന്തയുടെയും നാഗചൈതന്യയുടെയും വേര്‍പിരിയലുമായി പൊരുത്തപ്പെടാന്‍ തനിക്ക് വളരെയധികം സമയമെടുത്തെന്നും തന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള പ്രതീക്ഷയിലാണെന്നും അദ്ദേഹം സോഷ്യൽമീഡിയയിൽ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News