ബോക്സ് ഓഫീസ് ദുരന്തമായി സമാന്ത ചിത്രം ശാകുന്തളം

ആരാധകര്‍ കാത്തിരുന്ന സമാന്ത ചിത്രമായിരുന്നു ശാകുന്തളം. എന്നാല്‍ ചിത്രം നിലവിൽ തീയേറ്ററുകളില്‍ നിന്നും വന്‍ തിരിച്ചടി നേരിടുകയാണ്. 65 കോടിയിലേറെ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മുതൽമുടക്ക് മുതല്‍ പോലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. തന്റെ 25 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ശാകുന്തളമെന്ന് ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് നിര്‍മ്മാതാവായ ദില്‍ രാജു പറഞ്ഞു.

22 കോടിക്ക് മുകളിലാണ് സിനിമയുടെ നഷ്ടം. 2017 ആയിരുന്നു തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയ വര്‍ഷം. 50 സിനിമകള്‍ നിര്‍മ്മിച്ചവയില്‍ നാലോ അഞ്ചോ സിനിമകള്‍ മാത്രമാണ് നഷ്ടമുണ്ടാക്കിയത്. എന്നാല്‍ ശാകുന്തളത്തിന്റെ പരാജയം പോലെ മറ്റൊരു സിനിമയ്ക്കും സംഭവിച്ചിട്ടില്ലെന്നും നിര്‍മ്മാതാവ് പറഞ്ഞു.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സമാന്തയുടെ കരിയറിലെ ഏറ്റവും മോശം സിനിമയായി ശാകുന്തളം മാറി. തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News