‘എങ്ങനെയാണ് ആളുകള്‍ക്ക് ചെവിയില്‍ മുടിവളരുന്നത്’, ചിട്ടി ബാബുവിന് സമാന്തയുടെ മറുപടി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സമാന്ത. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമാന്തക്കെതിരെ വിമര്‍ശനമുന്നയിച്ച് നിര്‍മാതാവ് ചിട്ടി ബാബു രംഗത്തെത്തിയത് സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ നിരവധി ചർച്ചകൾക്ക് വഴിവച്ചിരുന്നു. സമാന്തയുടെ കരിയര്‍ അവസാനിച്ചെന്നും സിനിമാ പ്രൊമോഷനിടയില്‍ കരഞ്ഞ് മറ്റുള്ളവരുടെ അനുകമ്പ നേടാനാണ് നടി ശ്രമിക്കുന്നതെന്നുമാണ് ചിട്ടി ബാബു പറഞ്ഞത്. ഇപ്പോഴിതാ നിർമാതാവിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സമാന്ത.

Samantha Ruth Prabhu shares post about letting go and acceptance, two months after split with Naga Chaitanya - Hindustan Times

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടിലൂടെയാണ് സമാന്തയുടെ മറുപടി. ‘എങ്ങനെയാണ് ആളുകള്‍ക്ക് ചെവിയില്‍ നിന്നും മുടി വളരുന്നത്’ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സമാന്ത പങ്കുവെച്ചത്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ധിക്കുന്നതാണ് ചെവിയില്‍ മുടി വളരുന്നതിന്റെ കാരണമായി ഗൂഗിള്‍ മറുപടി നല്‍കിയിരിക്കുന്നത്. സ്‌ക്രീന്‍ ഷോട്ടിനൊപ്പം ‘#IYKYK’ (If you know you know) എന്നും താരം കുറിച്ചിട്ടുണ്ട്.

Samantha Ruth Prabhu Skin Care Routine To Get A Glass Glowing Skin

‘ശാകുന്തളം’ സിനിമ പ്രതീക്ഷിച്ച അത്രയും വിജയമാകാത്ത സാഹചര്യത്തിലാണ് സമാന്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് രംഗത്തെത്തിയത്. സമാന്തയുടെ സിനിമാ ജീവിതം അവസാനിച്ചെന്നും ‘പുഷ്പ’യിലെ ഐറ്റം ഡാന്‍സ് ചെയ്തതു പോലും ജീവിക്കാനുള്ള മാര്‍ഗത്തിന് വേണ്ടിയാണെന്നും നിര്‍മാതാവ് ആരോപിച്ചു. നായികാ പദവി നഷ്ടപ്പെട്ട സമാന്തയ്ക്ക് എങ്ങനെ ശകുന്തളയുടെ വേഷം ലഭിച്ചുവെന്ന് ഓര്‍ത്താണ് അത്ഭുതപ്പെട്ടതെന്നും ചിട്ടിബാബു പറഞ്ഞു.

യശോദ സിനിമയുടെ പ്രമോഷനിടയില്‍ അവര്‍ കരഞ്ഞ് ശ്രദ്ധ നേടന്‍ ശ്രമിച്ചുവെന്നും ശാകുന്തളത്തിന്റെ പ്രമോഷനും ഇത് തന്നെയാണ് അവര്‍ ചെയ്തതെന്നും ചിട്ടിബാബു ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News