വയനാടിന്റെ അതിജീവനത്തിന് ന്യൂനപക്ഷ കമ്മീഷന്റെ കൈത്താങ്ങ് : ‘സമന്വയം’ ക്യാമ്പയിന് തുടക്കമായി

samanvayam

ഉരുൾപൊട്ടൽ ദുരന്തത്തിൽ ആശ്രയമറ്റ വയനാടൻ ജനതക്ക് വേണ്ടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ രൂപം നൽകിയ സമന്വയം പദ്ധതി ശ്രദ്ധേയമായി. കേരള നോളേഡ്ജ് മിഷനുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ 627 യുവജനങ്ങൾ രജിസ്റ്റർ ചെയ്തു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വയനാട് പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നിർവ്വഹിച്ചു. സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷങ്ങളിൽപ്പെട്ട ജൈന വിഭാഗക്കാർക്ക് നിർണ്ണായക സ്വാധീനമുള്ള പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടന്ന തൊഴിൽ, നൈപുണ്യ രജിസ്ട്രേഷൻ ക്യാമ്പയിന്റെ ഉദ്ഘാടനം ‘സമന്വയം’ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നിർവ്വഹിച്ചു.

സംസ്ഥാനത്തെ മതന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴിൽ അന്വേഷകർക്ക് വിജ്ഞാന തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്. ജോലിയിൽ തുടരുന്നതോടൊപ്പം വ്യത്യസ്ത മേഖലകളിലെ സാധ്യതകൾ കൂടി പരിശോധിക്കണമെന്നും ജോലിയിൽ മാത്രം ഒതുങ്ങി നിൽക്കാതെ പുത്തൻ ആശയങ്ങളും സാധ്യതകളും സ്വായത്തമാക്കണമെന്നും കളക്ടർ പറഞ്ഞു. അഭ്യസ്തവിദ്യരായവർക്ക് തൊഴിലും ജീവനോപാധിയും നൽകാനുതകുന്ന തൊഴിൽ, നൈപുണ്യ രജിസ്ട്രേഷൻ ക്യാമ്പയിൻ മാതൃകാപരമാണെന്നും കളക്ടർ അഭിപ്രായപ്പെട്ടു.

ALSO READ; ഫാക്ട് ടു ഫേക്ക്; വയനാട് വ്യാജ വാർത്തകൾക്കെതിരെയുള്ള ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടിക്ക് തുടക്കം

ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അധ്യക്ഷനായിരുന്നു. സമൂഹത്തിന്റെ നാനാതുറയിലുള്ളവരെ ഒന്നിച്ച് ചേർക്കാനായത് നാം ഉയർത്തിപ്പിടിക്കുന്ന മതസൗഹാർദ്ദിന്റെയും മാനവികതയുടെയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണെന്ന് ചെയർമാൻ പറഞ്ഞു . പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് നിഷേധിക്കപ്പെട്ട നീതി സംരക്ഷിക്കുവാനും മറ്റു സമുദായത്തോടൊപ്പം അവരെ കൈപിടിച്ചുയർത്തുവാനും ശ്രമിക്കുകയാണ് ഇത്തരം പ്രവർത്തനങ്ങളിലുടെ ലക്ഷ്യം വയ്ക്കുന്നത്.

അതിജീവനത്തിന് വേണ്ടി തയ്യാറെടുക്കുന്ന വയനാട് ജില്ലയിൽ ക്യാമ്പയിന്റെ തുടക്കം കുറിക്കാൻ കഴിഞ്ഞുവെന്നത് അഭിമാനകരമാണെന്നും വയനാട്ടിൽ തുടക്കം കുറിച്ച ക്യാമ്പയിൻ 2024 ഡിസംബർ മാസത്തോടെ ഒരു ലക്ഷം ന്യൂനപക്ഷ വിഭാഗക്കാരെ തൊഴിലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യിക്കുക എന്ന ഉദ്യമത്തിന്റെ പൂർത്തീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. അവസരസമത്വവും വിദഗ്ധ പരിശീലനവും പിന്തുണയും ലഭ്യമാക്കുകയും നവ തൊഴിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള പരിശീലനം നൽകുകയുമാണ് സമന്വയം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ യോഗ്യതയനുസരിച്ച് ജോലി ലഭ്യമാക്കാനുള്ള അവസരമൊരുക്കുമെന്നും കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News