ത്രില്ലടിപ്പിച്ച് ‘സമാറ’ ട്രെയ്‌ലര്‍

പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച്, റഹ്‌മാൻ നായകനാവുന്ന ‘സമാറ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പീകോക്ക് ആർട് ഹോക്‌സിന്റെ ബാനറിൽ എം കെ സുധാകരൻ, അനുജ് വർഗീസ് വില്യാടത്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തിയറ്ററുകളിൽ എത്തിക്കും.

Also read: സഞ്ജുവിന്റെ ജേഴ്‌സി അണിഞ്ഞ് സഹതാരം, പ്രതിഷേധവുമായി ആരാധകര്‍

സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ക്രൈം ത്രില്ലറാണ് ‘സമാറ’. റഹ്മാന്‍, ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹിന്ദിയിൽ ബജ്രംഗി ഭായ്ജാന്‍, ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവർക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 -ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കുളു- മണാലി, ധർമശാല, ജമ്മു കാശ്മീർ എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഏറെ കാലത്തിനു ശേഷം കാശ്മീർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് സമാറ

Also read: ഐഫോൺ വാങ്ങാനായി കുട്ടിയെ വിറ്റ ദമ്പതികൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News