ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനുള്ള കോൺഗ്രസ് ശ്രമം തകൃതിയായി നടക്കുന്നതിനിടെ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖ പത്രം.’കറുത്തപാട് മായ്ക്കാൻ കഴിയാതെ ജമാഅത്തെ ഇസ്ലാമി’ എന്ന തലക്കെട്ടില്‍ സുപ്രഭാതം പത്രത്തില്‍ മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിലാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനം. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയിലെ പ്രധാനിയാണ് എസ്.വൈ.എസ് സെക്രട്ടറിയായ മുസ്തഫ മുണ്ടുപാറ.
കോൺഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയുമായി അടുക്കാനും ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനും നടത്തുന്ന ശ്രമങ്ങള്‍ക്കിടെയാണ് സമസ്ത മുഖപത്രം സുപ്രഭാതത്തില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ ലേഖനം വന്നിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാൻ മൗലാന മൗദൂദിയെ തള്ളിപ്പറഞ്ഞതിനെ കുറിച്ചുള്ളതാണ് മുസ്തഫ മുണ്ടുപാറയുടെ ലേഖനം.
Also read: കണ്ണൂര്‍ വളക്കൈ സ്‌കൂള്‍ ബസ് അപകടം; വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി എംവിഡി
എന്നാല്‍, യു.ഡി.എഫ് നേതൃത്വത്തിനുള്ള കൃത്യമായ രാഷ്ട്രീയ സന്ദേശവും ലേഖനത്തിലുണ്ട്. ഏഴു പതിറ്റാണ്ടിന്‍റെ പ്രവര്‍ത്തന പാരമ്പര്യമുണ്ടായിട്ടും കേരളത്തിലെ മുസ്ലീം ജനസാമാന്യത്തില്‍ ഒരു ശതമാനത്തിന്‍റെ പ്രാതിനിധ്യം പോലും ജമാഅത്തിന് അവകാശപ്പെടാൻ കഴിയില്ലെന്ന് ലേഖനത്തില്‍ പറയുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി പരക്കം പായുന്ന യു.ഡി.എഫ് നേതാക്കള്‍ക്കുള്ള താക്കീത് കൂടിയാണിത്.
വൈരുധ്യങ്ങളുടെ കലവറയാണ് ജമാഅത്തെ ഇസ്ലാമിയാണെന്ന് ലേഖനത്തില്‍ വിമര്‍ശനമുണ്ട്. ഒരേ സമയം എക്സ്പ്രസ് ഹൈവേയും പ്ലാച്ചിമടയും എതിര്‍ക്കുകയും ആര്‍.എസ്.എസുമായി ഡീല്‍ നടത്തുകയും മതരാഷ്ട്രം വിരിയിച്ചെടുക്കാനുള്ള ഇൻക്യുബേറ്ററുമായുള്ള പരക്കം പാച്ചിലും ഒന്നിച്ച് കൈകാര്യം ചെയ്യാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ മെയ് വഴക്കം അസാമാന്യം തന്നെയെന്നും ലേഖനത്തില്‍ പരിഹാസമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here