സമസ്തയെ ശുദ്ധീകരിക്കണമെന്ന് അഭിപ്രായപ്പെട്ട സിഐസി ജനറൽ സെക്രട്ടറി ഹക്കീം ഫൈസിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ ശുദ്ധീകരിക്കാൻ ഒരു കമ്പനി ഇപ്പോൾ രംഗത്ത് വന്നിട്ടിട്ടുണ്ടെന്നും എന്നാൽ, സമസ്ത സ്ഥാപനങ്ങളിൽ ശുചീകരണ ജോലികൾ ചെയ്യാൻ വേണ്ട ആളുകൾ നിലവിൽ ഇപ്പോൾ ഉണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
പുറമേ നിന്നും കരാർ വ്യവസ്ഥയിൽ ഒരു ശുദ്ധീകരണം ഇപ്പോൾ സമസ്തയിൽ ആവശ്യമില്ലെന്നും പരിഹാസ രൂപേണ ജിഫ്രി തങ്ങൾ പറഞ്ഞു.
മൈസൂരിൽ നടന്ന സമസ്ത സമ്മേളനത്തിലാണ് ഹക്കീം ഫൈസിയോട് മറ്റേതെങ്കിലും കമ്പനിയുമായി ശുചീകരണ കരാർ ഒപ്പിടാനും സമസ്തയിൽ ഇപ്പോൾ ശുചീകരണത്തിന് ആളെ ആവശ്യമില്ലെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here